Wednesday, August 21, 2019 Last Updated 6 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.06 AM

14 മാസം; അനില്‍ അംബാനി തീര്‍ത്തത്‌ 35,000 കോടിയുടെ കടം

uploads/news/2019/06/314140/1.jpg

ന്യൂഡല്‍ഹി: കടക്കെണിയില്‍ നട്ടംതിരിയുന്ന അനില്‍ അംബാനി 14 മാസത്തിനുള്ളില്‍ കൊടുത്തു തീര്‍ത്തത്‌ 35,000 കോടി രൂപ. 2018 ഏപ്രില്‍ ഒന്നുമുതല്‍ 2019 മേയ്‌ 31വരെ 24,800 കോടി മുതലിനത്തിലും 10,600 കോടി രൂപ പലിശയിനത്തിലും നല്‍കിയതായി റിലയന്‍സ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ അനില്‍ അംബാനി തന്നെയാണു വ്യക്‌തമാക്കിയത്‌. ബാങ്കുകളുടെയോ മറ്റ്‌ ധനകാര്യ സ്‌ഥാപനങ്ങളുടെയോ സഹായമില്ലാതെയാണു കടം വീട്ടിയതെന്നും അദ്ദേഹം അറിയിച്ചു. റിലയന്‍സ്‌ ഗ്രൂപ്പിനെതിരേ നടത്തിയ കുപ്രചാരണങ്ങളെ തുടര്‍ന്ന്‌ ഓഹരിയുടമകള്‍ക്കു ബുദ്ധിമുട്ടുണ്ടായെന്നും അദ്ദേഹം പറഞ്ഞു. റിലയന്‍സ്‌ ക്യാപിറ്റല്‍, റിലയന്‍സ്‌ പവര്‍ ആന്‍ഡ്‌ റിലയന്‍സ്‌ ഇന്‍ഫ്ര തുടങ്ങിയ കമ്പനികളാണു നഷ്‌ടത്തിലായിരുന്നത്‌. കാലാവധിക്കുള്ളില്‍ കടം തീര്‍ക്കുമെന്ന്‌ അനില്‍ അംബാനി ഓഹരിയുടമകളെ അറിയിച്ചിരുന്നു. കമ്പനിയുടെ ഉടമസ്‌ഥതയിലുണ്ടായിരുന്ന സ്വത്തുകള്‍ വിറ്റാണു കടം തീര്‍ത്തത്‌.
വിവിധ കമ്പനികളില്‍നിന്നു റിലയന്‍സിനു ലഭിക്കാനുള്ള 30,000 കോടി ലഭ്യമാക്കുന്നതിനു കോടതിയും റഗുലേറ്ററി ബോര്‍ഡുകളും നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പത്ത്‌ വര്‍ഷമായി കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിബന്ധങ്ങളെ തരണം ചെയ്‌തു കമ്പനി പ്രതാപകാലം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

Ads by Google
Wednesday 12 Jun 2019 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW