Wednesday, August 07, 2019 Last Updated 9 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 03.53 PM

കുട്ടികള്‍ക്കായി ആരോഗ്യപ്രദമായ വിഭവങ്ങള്‍..

uploads/news/2019/06/314118/mdm110619.jpg

''സ്‌കൂള്‍ തുറന്നു. കുട്ടികള്‍ക്ക് സ്‌കൂളില്‍ കൊടുത്തുവിടാവുന്ന ആരോഗ്യപ്രദമായ കുറച്ച് വിഭവങ്ങള്‍ പരിചയപ്പെടാം.''

1. ക്യാബേജ് ഒനിയന്‍ പറാത്ത


ആവശ്യമുളള സാധനങ്ങള്‍
ക്യാബേജ് ഗ്രേറ്റ് ചെയ്തത് - 3/4 കപ്പ്
പച്ചമുളക് അരിഞ്ഞത് - ഒരെണ്ണം
മല്ലിപ്പൊടി - 1/2 ടീസ്പൂണ്‍
ഇഞ്ചി അരിഞ്ഞത് - ഒരു ചെറിയ കഷണം
കായപ്പൊടി - ഒരു നുള്ള്
സവാള കൊത്തിയരിഞ്ഞത് - ഒരെണ്ണം
വറ്റല്‍മുളക് - ഒരെണ്ണം
ഗരം മസാല - 1/4 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
ഗോതമ്പുപൊടി - ഒരു കപ്പ്
എണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
ജീരകം - 1/2 ടീസ്പൂണ്‍
ജീരകപ്പൊടി - 1/2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


ഒരു പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് വറ്റല്‍മുളകും ജീരകവും ഇട്ട് മൂത്തുവരുമ്പോള്‍ കായപ്പൊടി, സവാള അരിഞ്ഞത്, പച്ചമുളക്, ഇഞ്ചി അരിഞ്ഞത് അല്‍പ്പം ഉപ്പ് ഇവ ചേര്‍ത്ത് ഇളക്കി വഴറ്റുക. സവാള വഴന്നുവരുമ്പോള്‍ അതിലേക്ക് ക്യാബേജ് അരിഞ്ഞതും മല്ലിപ്പൊടി, ജീരകപ്പൊടി, ഗരംമസാലപ്പൊടി ഇവയും ചേര്‍ത്ത് നന്നായി ഇളക്കുക. ക്യാബേജ് വെന്ത് പാകമാകുമ്പോള്‍ അടുപ്പില്‍ നിന്നിറക്കിവയ്ക്കാം.ഒരു വലിയ ബൗളില്‍ ഗോതമ്പുപൊടിയും ഒരുനുള്ള് ഉപ്പും തയാറാക്കിവച്ച ക്യാബേജ് ഒനിയന്‍ കൂട്ടും പാകത്തിന് വെളളവും ചേര്‍ത്ത് കുഴച്ചെടുക്കുക. കുഴച്ചുവച്ച മാവ് രണ്ടായി പകുത്ത് മാറ്റിവയ്ക്കാം. ചപ്പാത്തിക്ക് ഉരുട്ടിയെടുക്കുന്നതുപോലെ കുറേശ്ശെയായി മാവെടുത്ത് ഉരുട്ടി ഇടത്തരം കനത്തില്‍ പരത്തുക. പാനില്‍ എണ്ണ പുരട്ടി പരത്തിവച്ച പറാത്ത രണ്ടുവശവും മറിച്ചിട്ട് ചുട്ടെടുക്കാം. തൈര്, അച്ചാറുകള്‍, ചമ്മന്തി എന്നിവയ്ക്കൊപ്പം ചൂടോടെ വിളമ്പാവുന്നതാണ്.
uploads/news/2019/06/314118/mdm110619c.jpg

2. ആലൂ പറാത്ത


ആവശ്യമുളള സാധനങ്ങള്‍
ഗോതമ്പുപൊടി - 2 കപ്പ്
മൈദ - ഒരു കപ്പ്
ഉപ്പ് - പാകത്തിന്
എണ്ണ - പാകത്തിന്

ഫില്ലിംഗ് തയാറാക്കാന്‍


ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് - 2 എണ്ണം
സവാള അരിഞ്ഞത് - ഒരെണ്ണം
മല്ലിയില അരിഞ്ഞത് - 1/2 കപ്പ്
പുതിനയില അരിഞ്ഞത് - 1/2 കപ്പ്
പച്ചമുളക് അരിഞ്ഞത് - 2 എണ്ണം
ജീരകം - ഒരു ടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
ഗരം മസാലപ്പൊടി - ഒരു ടീസ്പൂണ്‍
ചാട്ട് മസാല - ഒരു ടീസ്പൂണ്‍
നാരങ്ങാനീര് - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം


ഒരു ബൗളില്‍ ഗോതമ്പുപൊടി, മൈദ, ഉപ്പ് ഇവ ചേര്‍ത്തിളക്കി ഇതിലേക്ക് പാകത്തിന് വെള്ളം ചേര്‍ത്ത് മയത്തില്‍ കുഴച്ചെടുക്കുക. കുഴച്ചെടുത്തതിന് മുകളില്‍ അല്‍പ്പം എണ്ണ പുരട്ടി മാവ് അര മണിക്കൂര്‍ മൂടി വയ്ക്കുക.ഫില്ലിംഗിനുളള എല്ലാ ചേരുവകളും ഒരുമിച്ച് യോജിപ്പിച്ച് കുഴച്ചുവയ്ക്കുക. മാവില്‍നിന്ന് കുറച്ചെടുത്ത് ഉരുട്ടി ബോളുപോലെയാക്കുക. ഇതിന്റെ നടുവില്‍ ഒരു കുഴിപോലെയുണ്ടാക്കി അതിലേക്ക് ഫില്ലിങ് ഒരു ചെറുനാരങ്ങാ വലിപ്പത്തില്‍ ഉരുട്ടിയെടുത്തത് വച്ച് ഇത് പരത്തിയെടുക്കുക. പാനില്‍ എണ്ണ ചൂടാക്കി പരത്തിയെടുത്തത് ഓരോന്നും തിരിച്ചും മറിച്ചുമിട്ട് മൊരിച്ചെടുക്കുക.
uploads/news/2019/06/314118/mdm110619d.jpg

3. ക്യാപ്സിക്കം ചീസ് പറാത്ത


ആവശ്യമുള്ള സാധനങ്ങള്‍
ഗോതമ്പുപൊടി അല്ലെങ്കില്‍ ആട്ട - ഒരു കപ്പ്
വെള്ളം - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
ചുവപ്പും പച്ചയും നിറമുള്ള ക്യാപ്സിക്കം - 1/2 കപ്പ്(ചെറുതായി കൊത്തിയരിഞ്ഞത്)
ചീസ് ഗ്രേറ്റ് ചെയ്തത്- 1/2 കപ്പ്
വറ്റല്‍മുളക് ചതച്ചത് - 1/2 ടീസ്പൂണ്‍
എണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം


ഗോതമ്പുപൊടി, ഉപ്പ്, ആവശ്യത്തിന് വെള്ളം ഇവ ചേര്‍ത്ത് ചപ്പാത്തിയുടെ പരുവത്തില്‍ കുഴച്ചെടുത്ത് മാറ്റിവയ്ക്കുക.ക്യാപ്സിക്കം, ചീസ്, വറ്റല്‍ മുളക് ചതച്ചത് ഇവ ഒരു ബൗളിലിട്ട് ഒരു മിച്ച് യോജിപ്പിക്കുക. മാവ് പകുത്ത് ഒരേ വലിപ്പത്തിലുള്ള അഞ്ച് ബോളുകളാക്കുക. നടുവില്‍ കുഴിയുണ്ടാക്കി കുറേശ്ശെ വീതം ക്യാപ്സിക്കം മിക്സ് അതില്‍ വച്ച് ഉരുട്ടിയെടുക്കുക. ഇത് ഒരു ചപ്പാത്തിക്കോലുകൊണ്ട് കനത്തില്‍ പരത്തിയെടുക്കുക. ഒരു തവ ചൂടാക്കി എണ്ണ പുരട്ടി പരത്തിവച്ച ഓരോന്നും അതില്‍ തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുക.
uploads/news/2019/06/314118/mdm110619f.jpg

4. പിസ്സ പറാത്ത


ആവശ്യമുള്ള സാധനങ്ങള്‍
ഗോതമ്പുപൊടി അല്ലെങ്കില്‍ ആട്ട - ഒരു കപ്പ് (ആവശ്യമെങ്കില്‍ കുറച്ചുകൂടി എടുക്കാം)
ഉപ്പ് - 1/2 ടീസ്പൂണ്‍
എണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
വെള്ളം - ആവശ്യത്തിന്
ടൊമാറ്റോ കെച്ചപ്പ് - കുറച്ച്

ഫില്ലിംഗ് തയാറാക്കാന്‍


സവാള - ഒരെണ്ണം (കനംകുറച്ച് കൊത്തിയരിഞ്ഞത്)
ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് - ഒരെണ്ണം
ക്യാപ്സിക്കം ചെറുതായി അരിഞ്ഞത് - ഒരെണ്ണത്തിന്റെ പകുതി
മൊസറല്ല ചീസ് ഗ്രേറ്റ് ചെയ്തത് - ഒരു കപ്പ്
ഉപ്പ് - ആവശ്യത്തിന്
വറ്റല്‍ മുളക് ചതച്ചത് - ഒരു ടീസ്പൂണ്‍
ഇറ്റാലിയന്‍ സീസണിങ് - ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം


മൈദ, ഉപ്പ്, എണ്ണ ഇവ ഒരുമിച്ച് ഒരു ബൗളിലെടുത്ത് മിക്സ് ചെയ്യുക. ആവശ്യത്തിന് വെള്ളവും കൂടി ചേര്‍ത്ത് ചപ്പാത്തിമാവിന്റെ പരുവത്തില്‍ കുഴയ്ക്കുക. ബൗള്‍ മൂടി അര മണിക്കൂര്‍ വയ്ക്കാം. മാവില്‍ നിന്ന് ഓരോ ബോളുകളായി എടുത്ത് പരത്തുക. ഫില്ലിംഗിനുളളതെല്ലാം ഒരുമിച്ച് യോജിപ്പിച്ച് വയ്ക്കുക. പരത്തിവച്ചത് ഓരോന്നുമെടുത്ത് അതിനുമുകളില്‍ കുറച്ച് ടുമാറ്റോ സോസ് പുരട്ടി അതിനുമുകളില്‍ അല്‍പ്പം ഫില്ലിംഗ് വച്ച് മുകളില്‍ പരത്തിയെടുത്ത മറ്റൊരെണ്ണം വച്ച് വശങ്ങള്‍ ഒട്ടിക്കുക. ഒരു പാനില്‍ എണ്ണ പുരട്ടി തയാറാക്കിവച്ച പറാത്ത തിരിച്ചും മറിച്ചുമിട്ട് രണ്ടുവശവും ഗോള്‍ഡന്‍ നിറമാകുന്നതുവരെ വേവിച്ചെടുക്കുക.
uploads/news/2019/06/314118/mdm110619a.jpg

5. ക്യാരറ്റ് വിത്ത് കോക്കനട്ട് റൊട്ടി


ആവശ്യമുള്ള സാധനങ്ങള്‍
അരിപ്പൊടി - 3 കപ്പ്
തേങ്ങ ചിരകിയത് - 3/4 കപ്പ്
ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് - 2 എണ്ണം
പച്ചമുളക് അരിഞ്ഞത് - ഒരെണ്ണം
ഉപ്പ് - പാകത്തിന്
സവാള - രണ്ടെണ്ണം (ചെറുതായി കൊത്തിയരിഞ്ഞത്)
വെളളം - പാകത്തിന്
എണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം


എല്ലാ ചേരുവകളും ഒരുമിച്ച് ഒരു ബൗളിലെടുക്കുക. പാകത്തിന് വെള്ളം ചേര്‍ത്ത് കുഴച്ചെടുക്കുക. ഫ്രയിംങ് പാനില്‍ എണ്ണ ചൂടാക്കി തയാറാക്കി വച്ച മാവ് കുറേശ്ശെ വീതം എടുത്ത് കൈകൊണ്ട് അല്‍പ്പം വെള്ളം തൊട്ട് പരത്തി തിരിച്ചും മറിച്ചുമിട്ട് വേവിക്കുക. മാങ്ങ ചമ്മന്തിക്കോ ടുമാറ്റോ സോസിനൊപ്പമോ വിളമ്പാം.
uploads/news/2019/06/314118/mdm110619e.jpg

6. സ്പിനാച്ച് പനീര്‍ പറാത്ത


ആവശ്യമുള്ള സാധനങ്ങള്‍
ഗോതമ്പുപൊടി - 2 കപ്പ്
ഉപ്പ് - ഒരു ടീസ്പൂണ്‍
വെളളം - ആവശ്യത്തിന്
എണ്ണ അല്ലെങ്കില്‍ നെയ്യ് - ആവശ്യത്തിന്

ഫില്ലിംഗ് തയാറാക്കാന്‍


പനീര്‍ ഉടച്ചത് - 200 ഗ്രാം
സ്പിനാച്ച് അരിഞ്ഞത് - 2 കപ്പ്
പച്ചമുളക് അരിഞ്ഞത് - 2 എണ്ണം
മുളകുപൊടി - ഒരു ടീസ്പൂണ്‍
ജീരകപ്പൊടി - ഒരു ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം


ഗോതമ്പുപൊടി, ഉപ്പ്, എണ്ണ പാകത്തിന് വെള്ളം ഇവ ചേര്‍ത്ത് കുഴച്ചെടുത്ത് മാറ്റിവയ്ക്കുക. ഫില്ലിംഗിനുള്ള എല്ലാ ചേരുവകളും ഒന്നിച്ചെടുത്ത് മിക്സ് ചെയ്ത് വയ്ക്കുക. മാവില്‍നിന്ന് ചെറുനാരങ്ങാവലിപ്പത്തിലുള്ള ഉരുളകളായി ഉരുട്ടിയെടുത്ത് പരത്തുക. ഓരോന്നിനും മുകളില്‍ ഫില്ലിംഗ് നിരത്തി മറ്റൊരു ചപ്പാത്തികൊണ്ട് മൂടുക. വശങ്ങള്‍ ഒട്ടിച്ചുവയ്ക്കുക.പാനില്‍ എണ്ണയോ നെയ്യോ പുരട്ടി പരത്തി ഫില്ല് ചെയ്തുവച്ചതൊരോന്നും തിരിച്ചും മറിച്ചും ഇട്ട് മൊരിച്ചെടുക്കുക. ചൂടോടെ വിളമ്പാം.
uploads/news/2019/06/314118/mdm110619g.jpg

7. മഷ്‌റൂം പറാത്ത


ആവശ്യമുള്ള സാധനങ്ങള്‍
ഗോതമ്പുപൊടി 2 കപ്പ് (ആവശ്യമെങ്കില്‍ കുറച്ചുകൂടി ഉപയോഗിക്കാം)
ഉപ്പ് - പാകത്തിന്
വെള്ളം - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്

ഫില്ലിംഗ് തയാറാക്കാന്‍


എണ്ണ - ഒരു ടീസ്പൂണ്‍
സവാള കൊത്തിയരിഞ്ഞത് - ഒരെണ്ണം
പച്ചമുളക് - ഒരെണ്ണം
ഇഞ്ചി അരിഞ്ഞത് - ഒരു ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - ഒരു ടീസ്പൂണ്‍
സ്പ്രിങ് ഒനിയന്‍ അരിഞ്ഞത് - ഒരു കപ്പ്
മഷ്‌റൂം - 200 ഗ്രാം
ജീരകപ്പൊടി - ഒരു ടീസ്പൂണ്‍
ഗരംമസാലപ്പൊടി - ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം


മൈദ, ഉപ്പ്, വെള്ളം ഇവ ഒന്നിച്ചെടുത്ത് കുഴച്ച് മാവ് തയാറാക്കി അര മണിക്കൂര്‍ മൂടി മാറ്റിവയ്ക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള അരിഞ്ഞത്, പച്ചമുളക് ഇവചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ചേര്‍ത്തിളക്കുക. ശേഷം മഷ്റൂം അരിഞ്ഞത്, ജീരകപ്പൊടി, ഗരംമസാല, കുരുമുളകുപൊടി, ഉപ്പ് ഇവ ചേര്‍ത്ത് നന്നായി ഇളക്കി അതിലേക്ക് സ്പ്രിങ് ഒനിയന്‍ അരിഞ്ഞതും ചേര്‍ക്കാം. ഈ കൂട്ട് ഒന്ന് വാടുമ്പോള്‍ അടുപ്പില്‍നിന്നിറക്കി വയ്ക്കാം. മാവില്‍നിന്ന് കുറച്ചെടുത്ത് ഒരെണ്ണം പരത്തി അതില്‍ ഫില്ലിങ് വച്ച് മറ്റൊരെണ്ണം കൊണ്ട് മൂടി വശങ്ങള്‍ ഒട്ടിച്ച് വയ്ക്കുക.ഒരുപാനില്‍ നെയ്യ് പുരട്ടി തയാറാക്കിവച്ച പറാത്ത ഓരോന്നും ഇട്ട് രണ്ട് വശവും ഗോള്‍ഡന്‍ നിറമാകുന്നതുവരെ മൊരിച്ചെടുക്കുക.

റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
Tuesday 11 Jun 2019 03.53 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW