Sunday, August 18, 2019 Last Updated 55 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 03.00 PM

ഹെയര്‍ കളര്‍ ചെയ്യുമ്പോള്‍

hair coloring tips

പരിചയസമ്പന്നനായ ഒരു സ്റ്റൈലിസ്റ്റിന്റെ പക്കല്‍ നിന്നും കളറിംഗ് ചെയ്യാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. നിങ്ങളുടെ മുടിയുടെയും ചര്‍മത്തിന്റെയും സ്വഭാവമനുസരിച്ചും കളറും ബ്രാന്‍ഡും നിര്‍ദ്ദേശിക്കാന്‍ അവര്‍ക്കു കഴിയും.

1. തിരഞ്ഞെടുക്കുന്ന ഉല്‍പ്പന്നം കൈയിലോ ചെവിക്ക് പുറകിലോ പുരട്ടി അലര്‍ജിയൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണം. ഒപ്പം തന്നെ തിരഞ്ഞെടുത്ത നിറം ഏതാനും മുടിയിഴകളില്‍ പുരട്ടി മുടിക്ക് ചേരുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.
2. കളറിംഗ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് മുടി കണ്ടീഷന്‍ ചെയ്തിരിക്കണം. അതുപോലെ തന്നെ കളറിങ്ങിന് ശേഷവും.
3. നിറം നല്‍കുന്നതിനു മുന്‍പ് മുടി മുഖത്തിന് ചേര്‍ന്ന ആകൃതിയില്‍ മുറിയ്ക്കേണ്ടത് ആവശ്യമാണ്. അല്ലാതെ നിറം നല്‍കിയ ശേഷമല്ല, മുറിയ്ക്കേണ്ടത്.
4. ചര്‍മനിറവും തെരഞ്ഞെടുക്കുന്ന മുടിക്കളറുമായി ചേര്‍ച്ച വേണം. വെളുത്ത ചര്‍മമുള്ളവര്‍ക്ക് റെഡിഷ് ബ്രൗണ്‍, ബര്‍ഗണ്ടി നിറങ്ങള്‍ ഉപയോഗിക്കാം. ഗോള്‍ഡന്‍ നിറവും ഇക്കൂട്ടര്‍ക്ക് ചേരും.

5. നിറം കുറഞ്ഞവര്‍ക്ക് ബര്‍ഗണ്ടി, റെഡ് നിറങ്ങള്‍ ചേരും. ഗോള്‍ഡന്‍ ഷേഡുകള്‍ ഇക്കൂട്ടര്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.
6. താല്‍ക്കാലികമായും സ്ഥിരമായും മുടി നിറം മാറ്റാം. മുടിയില്‍ താല്‍ക്കാലികമായി നിറം നല്‍കുന്നത് വേണമെങ്കില്‍ വീട്ടില്‍ തന്നെ ചെയ്യാവുന്നതേയുള്ളൂ. പെര്‍മനന്റ് കളറിംഗിന് വിദഗ്ധസേവനം തേടുന്നതാണ് നല്ലത്. ശരിയായി ചെയ്തില്ലെങ്കില്‍ മുടി പൊട്ടിപ്പോകാന്‍ സാധ്യതയുള്ളതു കൊണ്ടാണിത്.
7. ഹെയര്‍ കളര്‍ ഉപയോഗിക്കുന്നതിന് മുന്‍പ് പായ്ക്കറ്റിലെ നിര്‍ദേശങ്ങള്‍ വായിച്ചിരിക്കണം. ഇതേ പടി ചെയ്യുകയും വേണം. എങ്കിലേ വേണ്ട വിധത്തിലുള്ള പ്രയോജനം ലഭിക്കുകയുള്ളൂ.

hair coloring tips

8. ഇടക്കിടക്ക് ഷാംമ്പൂ ചെയ്യുന്നത് ഒഴിവാക്കണം. നിര്‍ബന്ധമാണെങ്കില്‍ ഡ്രൈ ഷാംമ്പൂ ഉപയോഗിക്കാം.
9. ഓരോ 48 ആഴ്ച്ചയും പാര്‍ലറില്‍ പോയി ടച്ച് അപ്പ് ചെയ്യാന്‍ ശ്രമിക്കുക. ഇത് കളറിങ്ങിന്റെ ആയുസ്സ് കൂട്ടും.
10. ചൂട് വെള്ളത്തിന്റെ ഉപയോഗം കളര്‍ മങ്ങുന്നതിന് കാരണമാകും അതിനാല്‍ ചെറുചൂട് വെള്ളമോ തണുത്ത വെള്ളമോ കുളിക്കാന്‍ ഉപയോഗിക്കുക.

11. ചൂട് മുടിയിലെ ഈര്‍പ്പം നശിപ്പിക്കുകയും കളര്‍ മങ്ങാന്‍ കാരണമാകുകയും ചെയ്യും. അതിനാല്‍ വെയിലത്തിറങ്ങുമ്പോള്‍ തലയില്‍ സ്‌കാര്‍ഫ് ധരിക്കുക.
12. കളറിംഗ് ചെയ്ത മുടിക്കായി പ്രത്യേകം തയ്യാക്കിയിട്ടുള്ള കളര്‍ പ്രൊട്ടക്ഷന്‍ ഉള്ള ഷാംമ്പൂവും കണ്ടീഷണറും മാത്രം ഉപയോഗിക്കുക.
13. പ്രോട്ടീന്‍ സമ്പന്നവും ന്യൂട്രീഷന്‍ ധാരാളമുള്ള ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക.

ഓയില്‍സ്ലിക്


ഹെയര്‍ കളറിംഗിലെ ഏറ്റവും പുതിയ ട്രെന്‍ഡായ ഓയില്‍ സ്ലിക്കാണ് ഇപ്പോള്‍ മുടി കളര്‍ ചെയ്ത് മനോഹരമാക്കുന്നതിന് പെണ്‍കുട്ടികള്‍ കൂടുതലായും ഉപയോഗിക്കുന്നത്. മുടിയിഴകളില്‍ മഴവില്ല് വിരിയിക്കാന്‍ ഉപയോഗിക്കുന്ന ഒരു ഹെയര്‍ കളറിംഗ് രീതിയാണ് ഓയില്‍ സ്ലിക്ക്. പച്ച, നീല, പര്‍പ്പിള്‍ നിറങ്ങളുപയോഗിച്ച് ചെയ്യുന്ന ഈ ഹെയര്‍ കളറിംഗ് കറുത്തിരുണ്ട മുടിയുള്ളവര്‍ക്കാണ് നന്നായി യോജിക്കുന്നത്.

മുടിയുടെ നീളമനുസരിച്ച് വ്യത്യസ്തരീതിയില്‍ കളര്‍ ചെയ്യാം. മുടിയുടെ കട്ടിംഗിനനുസരിച്ച് വ്യത്യസ്ത രീതികളിലാണ് കളറിംഗ്. കൂടുതല്‍ കാലം മുടിയില്‍ കളര്‍ നില്‍ക്കുമെന്നതാണ് മറ്റു ഹെയര്‍ കളറിംഗുകളെ അപേക്ഷിച്ച് ഓയില്‍ സ്ലിക്കിനുള്ള പ്രത്യേകത.

Ads by Google
Tuesday 11 Jun 2019 03.00 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW