Monday, August 26, 2019 Last Updated 56 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 01.36 AM

പത്താം ക്ലാസുകാര്‍ക്ക്‌ പ്ലാസ്‌റ്റിക്‌ ടെക്‌നോളജിയില്‍ ഡിപേ്ലാമ കോഴ്‌സ്‌

uploads/news/2019/06/313976/edunews110619a.jpg

വികസിച്ചുകൊണ്ടിരിക്കുന്ന ബിസിനസ്‌ മേഖലയായ പ്ലാസ്‌റ്റിക്‌ രംഗത്ത്‌ തൊഴിലവസരമൊരുക്കുന്ന ഡിപേ്ലാമ കോഴ്‌സുകള്‍ക്ക്‌ കേന്ദ്ര സര്‍ക്കാര്‍ സ്‌ഥാപനമായ സെന്‍ട്രല്‍ ഇന്‍സ്‌റ്റിട്യൂട്ട്‌ ഓഫ്‌ പ്ലാസ്‌റ്റിക്‌സ്‌ എന്‍ജിനീയറിങ്‌ ആന്‍ഡ്‌ ടെക്‌നോളജി (സിപെറ്റ്‌) അപേക്ഷ ക്ഷണിച്ചു.

സിപെറ്റിന്റെ ഉദ്യോഗമണ്ഡല്‍ ഏലൂരിലെ കേന്ദ്രത്തില്‍ ഡിപേ്ലാമ ഇന്‍ പ്ലാസ്‌റ്റിക്‌സ്‌ ടെക്‌നോളജി (ഡി.പി.ടി), ഡിപേ്ലാമ ഇന്‍ പ്ലാസ്‌റ്റിക്‌ മോള്‍ഡ്‌ ടെക്‌നോളജി (ഡി.പി.എം.ടി) എന്നീ കോഴ്‌സുകള്‍ക്കാണ്‌ അപേക്ഷ ക്ഷണിച്ചത്‌.

രണ്ടു കോഴ്‌സും മുന്നുവര്‍ഷത്തെ ദൈര്‍ഘ്യമുള്ളതാണ്‌. പത്താം ക്ലാസ്‌ പാസായവര്‍ക്കും പ്ലസ്‌ ടു തോറ്റവര്‍ക്കും അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തിയതി: ജൂണ്‍ 30. ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ വെബ്‌സൈറ്റ്‌:eamdission.cipet.gov.in.
വിശദവിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌: www.cipet.gov.in. ഇമെയില്‍: cipetkochi@gmail.com.ഫോണ്‍: 98472 22183

എം.എസ്‌. ജീജോ

Ads by Google
Tuesday 11 Jun 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW