Wednesday, August 21, 2019 Last Updated 12 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 01.36 AM

എഫ്‌.എ.സി.ടിയില്‍ ഫയര്‍ ആന്‍ഡ്‌ സേഫ്‌റ്റി എന്‍ജിനീയറിങ്‌ ഡിപേ്ലാമ

uploads/news/2019/06/313974/v1.jpg

എഫ്‌.എ.സി.ടി. നടത്തുന്ന ഒരുവര്‍ഷത്തെ ഫയര്‍ ആന്‍ഡ്‌ സേഫ്‌റ്റി എന്‍ജിനീയറിങ്‌ ഡിപേ്ലാമ കോഴ്‌സിന്‌ ഇപ്പോള്‍ അപേക്ഷിക്കാം. ആണ്‍കുട്ടികള്‍ക്ക്‌ മാത്രമാണ്‌ പ്രവേശനം.
യോഗ്യത: പ്ലസ്‌ടു/വി.എച്ച്‌.എസ്‌.ഇ/ രണ്ടു വര്‍ഷത്തെ ഐ.ടി.ഐ. എന്നിവയില്‍ ഏതെങ്കിലും ഒരു കോഴ്‌സ്‌ പാസായിരിക്കണം. പ്രായം: 2019 ജൂലൈ ഒന്നിന്‌ 24 വയസ്‌ കവിയരുത്‌. എസ്‌.സി., എസ്‌.ടി വിഭാഗത്തിന്‌ പ്രായത്തില്‍ അഞ്ചു വര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക്‌ മൂന്നു വര്‍ഷത്തെയും ഇളവു ലഭിക്കും. ഉയരം: 167 സെ.മി, തൂക്കം: 50 കിലോ, നെഞ്ചളവ്‌: 81-86 സെ.മി.
യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക്‌, എഴുത്തു പരീക്ഷ, കാര്യക്ഷമതാ പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്‌ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. യോഗ്യതാലിസ്‌റ്റിലെ മുന്‍ഗണനാ ക്രമം അനുസരിച്ചായിരിക്കും തെരഞ്ഞെടുപ്പ്‌. താമസ സൗകര്യം ലഭിക്കും.
അപേക്ഷാ ഫോമിന്റെ മാതൃക www. fact.co.in എന്ന വെബ്‌സൈറ്റില്‍ കിട്ടൂം. അപേക്ഷ നല്‍കേണ്ടതിന്റെ വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്‌. അപേക്ഷ അയയ്‌ക്കേണ്ട വിലാസം: ചീഫ്‌ ജനറല്‍ മാനേജര്‍(ട്രെയ്‌നിങ്‌ ആന്‍ഡ്‌ ഡവലപ്‌മെന്റ്‌), ഫാക്‌ട്‌ ട്രെയ്‌നിങ്‌ സെന്റര്‍, ഹെഡ്‌ ഓഫീസ്‌, ഉദ്യോഗമണ്ഡല്‍. ഫോണ്‍: 0484 2567467.

Ads by Google
Tuesday 11 Jun 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW