Saturday, August 24, 2019 Last Updated 8 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 07.40 PM

നിപ ബാധിതന്റെ ആരോഗ്യനിലയില്‍ പുരോഗതി; പരസഹായമില്ലാതെ നടന്നുതുടങ്ങി

Nipah

കൊച്ചി: നിപ ബാധിതനായി ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതി. യുവാവ് പരസഹായമില്ലാതെ നടന്നുതുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം രോഗിയുമായി ബന്ധം പുലര്‍ത്തിയിരുന്നവരുടെ പട്ടികയില്‍ ഉണ്ടായിരുന്ന ഒരാളെ കൂടി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. വരാപ്പുഴ സ്വദേശിയാണ് ഇയാള്‍. മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ 8 രോഗികളുണ്ട്. ഇവരുടെ നില തൃപ്തികരമാണ്.

എറണാകുളം മെഡിക്കല്‍ കോളജില്‍ പുതുതായി പ്രവേശിപ്പിച്ച ഒരു രോഗിയുടേതടക്കം അഞ്ച് സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്കായി ശേഖരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ്, ഇടുക്കി ജില്ലാ ആശുപത്രി എന്നിവടങ്ങില്‍ നിന്ന് ഓരോ സാമ്പിളുകളും എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രണ്ട് പേരുടെ രണ്ടാംഘട്ട പരിശോധനയ്ക്കായി സ്വീകരിച്ച സാമ്പിളുകളും ഇതില്‍ ഉള്‍പ്പെടുന്നു.

അതിനിടെ കളമശേരി മെഡിക്കല്‍ കോളജില്‍ 30 പേരെ കിടത്തി ചികിത്സിക്കാവുന്ന പുതിയ ഐസലേഷന്‍ വാര്‍ഡ് സജ്ജമാക്കിയതിനെ തുടര്‍ന്ന് ട്രയല്‍ റണ്‍ നടത്തി. രോഗി ആംബുലന്‍സില്‍ എത്തുന്നത് മുതല്‍ ഐസലേഷന്‍ വാര്‍ഡില്‍ എത്തുന്നത് വരെയുള്ള ഓരോ ഘട്ടങ്ങളും കാര്യക്ഷമമാക്കുന്നതിനാണ് ട്രയല്‍ റണ്‍ നടത്തിയത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW