Wednesday, August 21, 2019 Last Updated 41 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 12.57 PM

യോഗ്യത ഉണ്ടായിട്ടും സര്‍ക്കാര്‍ ജോലിയില്‍ നിന്ന് തഴഞ്ഞത് 'പകയായി': സ്‌കൂളില്‍ പഠനം അവസാനിപ്പിച്ച ആള്‍ 19 വര്‍ഷത്തിനു ശേഷം ഐഎഎസ് ഓഫീസര്‍!

School Dropout,  IAS Officer,K Elambahavath

ചെന്നൈ: ആവശ്യമായ എല്ലാ യോഗ്യതയും നേടിയിട്ടും മതിയായ കാരണങ്ങളില്ലാതെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് തഴഞ്ഞാല്‍ നാം പിന്നീട് എല്ലാ ശ്രമങ്ങളും അവസാനിപ്പിക്കും. ജീവിതം തന്നെ വെറുത്ത് എല്ലാ പോരാട്ടത്തിനും ഫുള്‍ സ്‌റ്റോപ്പ് ഇടും അതുമല്ലെങ്കില്‍ ഇതേ ജോലിക്കായി വീണ്ടും ശ്രമം തുടരും. എന്നാല്‍ ഏറ്റവും താഴ്ന്ന ലെവലിലുള്ള ഒരു ജോലിയില്‍ നിന്ന് തഴയപ്പെട്ടതിന്റെ പകയായി ഐഎഎസ് നേടിയ ചരിത്രമാണ് തമിഴ്‌നാട്ടുകാരനായ കെ. ഇളംഭാഗവതിന് പറയാനുള്ളത്. തമിഴനാട്ടിലെ തഞ്ചാവൂരില്‍ ചെറിയ ഗ്രാമമായ ചോളഗങ്ഗുഡിക്കാട് നിന്നാണ് ഇളംഭാഗവത് എന്ന പോരാട്ടവീര്യത്തിന്റെ വരവ്.

പിതാവിന്റെ അപ്രതീക്ഷിത മരണത്തോടെയാണ് സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇളംഭാഗതവതിന് പന്ത്രണ്ടാം ക്ലാസില്‍ വെച്ച് പഠനം അവസാനിപ്പിക്കേണ്ടി വന്നത്. കൃഷി തന്റെ കുടുംബത്തിന്റെ ചിലവിനുള്ള വരുമാനമാകില്ലെന്ന തിരിച്ചറിവുകൊണ്ടാണ് ജൂനിയര്‍ അസിസ്റ്റന്റ്(എല്‍ഡിസി) ജോലിക്കായി അദേഹം അപേക്ഷ നല്‍കിയത്. സര്‍ക്കാര്‍ ജോലിയില്‍ ഇരിക്കെയാണ് ഇളംഭാഗവതിന്റെ പിതാവിന്റെ പെട്ടെന്നുള്ള മരണം. ആശ്രിത നിയമനമായാണ് ഇളംഭാഗവത് ഈ ജോലിക്കായി അപേക്ഷ നല്‍കുന്നത്.

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ 20 ഓളം സര്‍ട്ടിഫിക്കറ്റുകളാണ് ജോലിക്കായി സമര്‍പ്പിക്കേണ്ടിയിരുന്നത്. എല്ലാ സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിക്കുകയും മതിയായ യോഗ്യത ഉണ്ടായിരുന്നിട്ടും ഇളംഭാഗവതിന് സര്‍ക്കാലി ജോലി കിട്ടിയില്ല. ഭരണസംബ്‌നധമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കളക്ടറുടെ ഓഫീസാണ് ജോലിയില്‍ നിന്ന് ഇളംഭാഗവതിനെ തഴയുന്നത്. 15 ഓളം പേര്‍ ആശ്രിത നിയമനത്തിനായി അപേഷ നല്‍കിയിരുന്നു, അതില്‍ ചിലര്‍ക്ക് കിട്ടുകയും ചെയ്തു. എന്തുകൊണ്ടാണ് താന്‍ തഴയപ്പെട്ടതെന്നും ഇപ്പോഴും അറിയിിെ്ിന്ന് 37 കാരനായ ഇളംഭാഗവത് പറയുന്നു.

School Dropout,  IAS Officer,K Elambahavath

പിന്നാലെ പരാതികളുമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി നടക്കുന്നതിനിടെയാണ് തന്റെ ജീവിത വഴി തിരിച്ചു വിടണമെന്ന് ഇടംഭാഗവത് തീരുമാനിക്കുന്നത്. ഇനി കളക്ടറുടെ ഓഫീസിലേക്ക് മടങ്ങിയെത്തുന്നത് ഒരു ഉദ്യോഗസ്ഥനായിട്ടായിരിക്കുമെന്ന് ഇളംഭാഗവത് ഉറപ്പിച്ചു. പലരും സ്വപ്നമായും ലക്ഷ്യമായും സിവില്‍ സര്‍വീസ് തിരഞ്ഞെടുക്കുമ്പോള്‍ താന്‍ എത്തിപ്പെടുന്നത് വ്യവസ്ഥയോടുള്ള നിരാശകൊണ്ടാണെന്ന് അദേഹം പറഞ്ഞുവെയ്ക്കുന്നു.

12 ല്‍ പഠനം അവസാനിപ്പിച്ച ഇളംഭാഗവത് മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടി. പിന്നാലെ സിവില്‍ സര്‍വീസിനായി തനിച്ച് തയാറെടുപ്പുകള്‍ തുടങ്ങുകയായിരുന്നു. പിന്നാലെ തമിഴ്‌നാട് സര്‍ക്കാര്‍ സൗജന്യമായി നടത്തുന്ന സിവില്‍ സര്‍വീസ് പരിശീലനത്തിലും ഇളംഭാഗവത് ഭാഗമായി. മൂന്നു തവണയും ഇന്റര്‍വ്യൂ ഘട്ടത്തില്‍ ഇളംഭാഗവത പരാജയപ്പെട്ടു. എന്നാല്‍ ഈ സമയം തമിഴ്‌നാട് പബ്ലിക് സര്‍വീസിന്റെ നിരവധി പരീക്ഷകള്‍ പാസായിരുന്നു. ഇതിനിടെ പഞ്ചായത്ത് തലത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലിക്ക് കയറിക്കൊണ്ട് വീണ്ടും പഠനം തുടര്‍ന്നു. തുടര്‍ പരിശ്രമങ്ങള്‍ക്കൊടുവില്‍ 2015 ലാണ് 117-ാം റാങ്കോടെ കെ.ഇളംഭാഗവത് ഐഎഎസ് എന്ന സ്വപ്ന നേട്ടത്തില്‍ എത്തുന്നത്. നിലവില്‍ വെല്ലൂര്‍ ജില്ലയിലെ റാണിപെറ്റില്‍ സബ് കളക്ടറാണ് ഇളംഭാഗവത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW