Friday, August 23, 2019 Last Updated 1 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 11.13 AM

കനത്ത മഴ: പൊട്ടിവീണ വൈദ്യൂതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ചു; 10 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി

പേട്ട സ്വദേശികളായ രാധാകൃഷ്ണന്‍, പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. വെള്ളക്കെട്ടിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടിവീഴൂകയായിരുന്നു.
uploads/news/2019/06/313782/electricity.jpg

തിരുവനന്തപുരം: കനത്ത മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടിലേക്ക് പൊട്ടീവണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വഴിയാത്രക്കാരായ രണ്ടു പേര്‍ മരിച്ചു. തിരുവനന്തപുരം പേട്ട പുളിനെയിലില്‍ ഇന്നു രാവിലെയാണ് അപകടം. മരിച്ചവരുടെ ആശ്രിതര്‍ക്ക് കെ.എസ്.ഇ.ബി പത്തു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അടിയന്ത്രര സഹായമായി രണ്ടു ലക്ഷം രൂപ വീതം നല്‍കും.

പേട്ട സ്വദേശികളായ രാധാകൃഷ്ണന്‍, പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. വെള്ളക്കെട്ടിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടിവീഴൂകയായിരുന്നു. ഇതറിയാതെ ഇതുവഴി വന്നവരാണ് അപകടത്തില്‍പെട്ടത്. രണ്ടു പേര്‍ വെള്ളക്കെട്ടില്‍ വീണുകിടക്കുന്നത് പത്രവിതരണം നടത്തിയിരുന്ന കുട്ടിയാണ് പ്രദേശവാസികളെ അറിയിച്ചത്. പ്രദേശത്തെ വൈദ്യുതിബന്ധം വിചേ്ഛദിച്ചശേഷം ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടു പേരും മരിച്ചിരുന്നു.

രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ പ്രദേശത്ത് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. തെക്കന്‍ ജില്ലകളില്‍ ഇന്നും രാവിലെ മുതല്‍ കനത്ത മഴ തുടരുന്നുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW