Tuesday, August 20, 2019 Last Updated 0 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 01.06 AM

ലങ്കന്‍ ഇന്റലിജന്‍സ്‌ മേധാവി രാജിവച്ചു

കൊളംബോ: ഈസ്‌റ്റര്‍ദിനത്തില്‍ 250 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനങ്ങളുടെ പശ്‌ചാത്തലത്തില്‍ ശ്രീലങ്കന്‍ ദേശീയ ഇന്റലിജന്‍സ്‌ മേധാവി സിസിര മെന്‍ഡിസ്‌ രാജിവച്ചു.
സുരക്ഷാ അവലോകന യോഗം വിളിച്ചുചേര്‍ക്കുന്നതില്‍ പ്രസിഡന്റ്‌ മൈത്രിപാല സിരിസേന പരാജയമാണെന്ന്‌ ആരോപിച്ചതിനു പിന്നാലെയാണു മെന്‍ഡിസിന്റെ രാജി. ഭീകരാക്രമണം സംബന്ധിച്ച്‌ അന്വേഷണം നടത്തുന്ന പാര്‍ലമെന്റ്‌ സെലക്‌ട്‌ കമ്മിറ്റിക്കു മുമ്പാകെയാണു കഴിഞ്ഞയാഴ്‌ച സിരിസേനയെ കുറ്റപ്പെടുത്തി മെന്‍ഡിസ്‌ മൊഴി നല്‍കിയത്‌. ഇതിനു പിന്നാലെ സിരിസേന അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തിരുന്നു.
പാര്‍ലമെന്ററി സമിതി, ഇന്റലിജന്‍സ്‌ മേധാവിയെ മാത്രം വിളിച്ചുവരുത്തി വിചാരണ ചെയ്‌തതിലും അതിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയതിലും സിരിസേന അതൃപ്‌തി പ്രകടിപ്പിക്കുകയും ചെയ്‌തു.
സിസിര മെന്‍ഡിസിനെ പ്രസിഡന്റ്‌ പുറത്താക്കുമെന്ന്‌ അഭൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, ഇന്റലിജന്‍സ്‌ മേധാവി രാജിവയ്‌ക്കുയായിരുന്നെന്ന്‌ പ്രതിരോധ സെക്രട്ടറി ജനറല്‍ ഷാന്‍ത കൊട്ടഗോഡ വ്യക്‌തമാക്കി.

Ads by Google
Monday 10 Jun 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW