Monday, August 26, 2019 Last Updated 7 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 01.06 AM

അഫ്‌ഗാനില്‍ ഭീകരാക്രമണം: 15 മരണം

കാബൂള്‍: പടിഞ്ഞാറന്‍ അഫ്‌ഗാനിസ്‌ഥാനില്‍ താലിബാന്‍ നടത്തിയ ഭീകരാക്രമണത്തില്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ 15 മരണം. ഗോര്‍ പ്രവിശ്യയില്‍ വെള്ളിയാഴ്‌ച രാത്രിയാണ്‌ ആക്രമണമുണ്ടായത്‌.
ദവ്‌ലത്യാര്‍ ജില്ലയിലെ പോഷ്‌ത നൂര്‍ ഗ്രാമത്തിലെ പോലീസ്‌ ചെക്‌പോസ്‌റ്റിനുനേരേ താലിബാന്‍ വെടിവയ്‌ക്കുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്‌ഥര്‍ ഉള്‍പ്പെടെ 15പേര്‍ കൊല്ലപ്പെട്ടതായി സ്‌ഥിരീകരിച്ചു. സര്‍ക്കാര്‍ സൈന്യവും താലിബാനു തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്ന മേഖലയാണിത്‌. ആക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ മേഖലയിലേക്കു കൂടുതല്‍ സൈന്യത്തെ നിയോഗിച്ചു.

Ads by Google
Monday 10 Jun 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW