Tuesday, August 20, 2019 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 08.36 PM

അന്ന് സൈക്കിള്‍ റാലി നടത്തിയതിനു 13ാം വയസില്‍ അറസ്റ്റില്‍, 18ാം വയസില്‍ വധശിക്ഷ വിധിച്ച് സൗദി അറേബ്യ

Saudi, Death penalty

റിയാദ്: അറബ് വിപ്ലവത്തിന്റെ ഭാഗമായി 2011ല്‍ കുട്ടികള്‍ക്കൊപ്പം സൈക്കിള്‍ റാലി നടത്തിയ കൗമാരക്കാരനു വധശിക്ഷ വിധിക്കാനൊരുങ്ങി സൗദി ആറേബ്യ. അറസ്റ്റിലായപ്പോള്‍ 13 വയസു മാത്രമുണ്ടായിരുന്ന മുര്‍തസ ഖുറൈസിസിനാണ് പ്രായപൂര്‍ത്തിയായ ശേഷം സൗദി വധശിക്ഷ നല്‍കാനൊരുങ്ങുന്നത്.

മുര്‍തസ തന്റെ 13-ാം വയസില്‍ കുടുംബത്തോടൊപ്പം ബഹ്‌റൈനിലേക്ക് യാത്രചെയ്യുമ്പോള്‍ സൗദി അറേബ്യന്‍ അതിര്‍ത്തിയില്‍ വച്ചാണ് അറസ്റ്റു ചെയ്യപ്പെട്ടത്. ദമാമിലെ ജുവനൈല്‍ ജയിലില്‍ കഴിഞ്ഞിരുന്ന മുര്‍തസയ്ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ കോടതിയില്‍ ആവശ്യപ്പെട്ടത്. 2018ലാണ് ജയിലില്‍ കഴിയുന്ന മുര്‍തസയ്ക്ക് അഭിഭാഷകനെ അനുവദിക്കാന്‍ സൗദി തയ്യാറായത്.

Saudi, Death penalty

മുര്‍തസയുടെ പിതാവിനേയും ഒരു സഹോദരനേയും കഴിഞ്ഞവര്‍ഷം സൗദി ഭരണകൂടം ജയിലിലാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2015 മുതല്‍ ജയിലില്‍ കഴിയുന്ന മുര്‍തസ അന്വേഷണ ഏജന്‌സികളുടെ ക്രൂര മര്‍ദ്ദനത്തിനു ഇരയായിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടന ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കിയിരുന്നു.

മുര്‍തസയ്ക്കു പുറമെ അറബ് പ്രക്ഷോഭ്ത്തില്‍ പങ്കെടുത്തതിനു പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് അറസ്റ്റിലായ അലി അല്‍ നിമ്ര്‍, അബ്ദുള്ള അല്‍ സഹീര്‍, ദാവൂദ് അല്‍ മര്‍ഹുര്‍ എന്നീ കുട്ടികളും സൗദി അറേബ്യയുടെ വധശിക്ഷ കാത്തിരിക്കുന്നുണ്ട്.

18 വയസിന് മുമ്പ് ചെയ്ത കുറ്റത്തിന് കഴിഞ്ഞ ഏപ്രിലില്‍ അബ്ദുല്‍ കരീം അല്‍ ഹവാജ്, മുജ്തബ, സല്‍മാന്‍ അല്‍ ഖുറൈശ് എന്നീ ചെറുപ്പക്കാരുടെ വധശിക്ഷ സൗദി നടപ്പിലാക്കിയിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW