Friday, August 23, 2019 Last Updated 2 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 12.20 PM

ബാലഭാസ്‌കറുടെ മരണം; ജ്യൂസ് കടയില്‍ നിന്നുള്ള സിസി ടിവി ദൃശ്യങ്ങള്‍ പ്രകാശ് തമ്പി ശേഖരിച്ചിരുന്നു; മൊഴി ശരിവെച്ച് സുഹൃത്ത് ജമീല്‍

balabhaskar's death

തിരുവനന്തപുരം: ബാലഭാസ്‌കറുടെ മരണത്തില്‍ ദുരൂഹത ഒഴിയുന്നില്ല. പ്രകാശ് തമ്പിയുടെ മൊഴിയെടുത്തതിന് പിന്നാലെ സുഹൃത്ത് ജമീലിന്റെ മൊഴിയും രേഖപ്പെടുത്തി. പ്രകാശ് തമ്പിയുടെ മൊഴിയെ അനുകൂലിച്ചാണ് ജമീല്‍ മൊഴി നല്‍കിയിരിക്കുന്നത്. തനിക്കും മറ്റൊരു സുഹൃത്ത് സനല്‍ രാജിനുമൊപ്പം ബാലഭാസ്‌കര്‍ കൊല്ലത്ത് ജ്യൂസ് കടയിലെത്തിയതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പ്രകാശ് തമ്പി പോയി. ഡ്രൈവര്‍ അര്‍ജുന്‍ മൊഴി മാറ്റിയതിനെ തുടര്‍ന്നാണ് സിസി ടിവി ദൃശ്യങ്ങള്‍ പ്രകാശന്‍ പരിശോധിച്ചതെന്നും ജമീല്‍ വ്യക്തമാക്കി.

ജ്യൂസ് കടയിലെ സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ജമീല്‍, സനല്‍രാജ് എന്നിവര്‍ക്കൊപ്പമാണ് ജ്യൂസ് കടയില്‍ പോയതെന്ന പ്രകാശന്‍ തമ്പിയുടെ മൊഴി, കൊല്ലത്തെ ചില സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു. െ്രെഡവര്‍ അര്‍ജുന്‍ മൊഴിമാറ്റിയതിനെ തുടര്‍ന്നാണ് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതെന്നും പ്രകാശന്‍ തമ്പി മൊഴി നല്‍കിയിരുന്നു. ഈ മൊഴിയെ അനുകൂലിച്ചാണ് ജമീല്‍ മൊഴി നല്‍കിയിരിക്കുന്നത്.

പ്രാകാശ് തമ്പി കടയില്‍ നിന്നും ദൃശ്യങ്ങള്‍ കൊണ്ടുപോയിട്ടില്ലെന്ന് കടയുടമ ഷംനാദ് മൊഴി മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രകാശന്‍ തമ്പിയോടൊപ്പം വന്ന ജമീലിന്റെ മൊഴി നിര്‍ണ്ണായകമാവുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW