Friday, August 23, 2019 Last Updated 4 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 09.48 AM

പാര്‍വ്വതിയുടെയും റിമയുടെയും പൊളിറ്റിക്കല്‍ ജാഗ്രത ഷീലയില്‍ തിരയരുത്‌, എങ്കിലും അവരുടെ തൊഴില്‍ മേഖലയില്‍ അവരായിരുന്നു ഏറ്റവും മികച്ചു നിന്നത്; ശാരദക്കുട്ടി പറയുന്നു

face book post

തിരുവനന്തപുരം: പാര്‍വ്വതിയുടെയും റിമകല്ലിങ്കലിന്റെയും പൊളിട്ടിക്കല്‍ ജാഗ്രത നടി ഷീലയില്‍ തിരയേണ്ടെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ഒറു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മീടൂവിനെ കുറിച്ച് നടി ഷീല സംസാരിച്ചത് ചര്‍ച്ചയായിരുന്നു. മീടുവിന് കാരണം പുരുഷന്മാരുടെ ഭക്ഷണ രീതിയിലെ മാറ്റങ്ങളാണെന്നായിരുന്നു ഷീല പറഞ്ഞത്. എന്നാല്‍ പിന്നീട് പലരും ഷീല പറഞ്ഞ പല കാര്യങ്ങളും ഉപയോഗിച്ചി നിരവധി പേര്‍ പരിഹാസവുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍ പത്രക്കാര്‍ ചോദിക്കുമ്പോള്‍ തനിക്കറിവില്ലാത്ത വിഷയത്തെക്കുറിച്ചൊക്കെ മാറി മാറി പല മണ്ടത്തരങ്ങളും പറയാറുണ്ടവര്‍. പാര്‍വ്വതിയുടെയും റിമ കല്ലിങ്കലിന്റെയും പൊളിട്ടിക്കല്‍ ജാഗ്രത ഷീലയില്‍ തിരയാന്‍ പാടില്ല എന്ന് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. സിനിമാ നടിമാര്‍ വലിയ പൊതുബോധമൊന്നും പുലര്‍ത്താതിരുന്ന കാലത്തെ ഒരു കഴിവുറ്റ അഭിനേത്രി, തൊഴിലില്‍ നൂറു ശതമാനവും സമര്‍പ്പിച്ച് കുടുംബത്തെ രക്ഷപ്പെടുത്തേണ്ടിയിരുന്ന സാഹചര്യമുണ്ടായിരുന്ന ഏകയും ശക്തയുമായ സ്ത്രീ, മികച്ച നായക നടന്മാരെയൊക്കെ അഭിനയശേഷികൊണ്ട് പിന്നിലാക്കിയവര്‍. ചിട്ടയായ ജീവിതം കൊണ്ട് ഇന്നും സാമ്പത്തിക ഭദ്രതയോടെ ജീവിക്കുന്നവര്‍ എന്നീ കാരണങ്ങള്‍ കൊണ്ട് തന്നെ സിനിമയിലെ മികച്ച പുരസ്‌കാരം അവര്‍ അര്‍ഹിക്കുന്നുവെന്നും ശാരദക്കുട്ടി പറയുന്നു.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

സിനിമാ നടിമാർ വലിയ പൊതുബോധമൊന്നും പുലർത്താതിരുന്ന കാലത്തെ ഒരു കഴിവുറ്റ അഭിനേത്രി. തൊഴിലിൽ നൂറു ശതമാനവും സമർപ്പിച്ച് കുടുംബത്തെ രക്ഷപ്പെടുത്തേണ്ടിയിരുന്ന സാഹചര്യമുണ്ടായിരുന്ന ഏകയും ശക്തയുമായ സ്ത്രീ. മികച്ച നായക നടന്മാരെയൊക്കെ അഭിനയശേഷികൊണ്ട് പിന്നിലാക്കിയവർ. ചിട്ടയായ ജീവിതം കൊണ്ട് ഇന്നും സാമ്പത്തിക ഭദ്രതയോടെ ജീവിക്കുന്നവർ.സിനിമാ മേഖലയിലെ മികച്ച പുരസ്കാരം അവരർഹിക്കുന്നു.

ഇത്രയൊക്കെ മതി.ഷീലയിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കാൻ പാടില്ല. പത്രക്കാർ ചോദിക്കുമ്പോൾ തനിക്കറിവില്ലാത്ത വിഷയത്തെക്കുറിച്ചൊക്കെ മാറി മാറി പല മണ്ടത്തരങ്ങളും പറയാറുണ്ടവർ. പാർവ്വതിയുടെയും റിമ കല്ലിങ്കലിന്റെയും പൊളിട്ടിക്കൽ ജാഗ്രത ഷീലയിൽ തിരയാൻ പാടില്ല. എങ്കിലും അവരുടെ തൊഴിൽ മേഖലയിൽ അവരായിരുന്നു ഏറ്റവും മികച്ചു നിന്നത്. അതിനാണ് JC ദാനിയൽ പുരസ്കാരം.

എസ്.ശാരദക്കുട്ടി
7. 6. 2019

Ads by Google
Sunday 09 Jun 2019 09.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW