Wednesday, August 21, 2019 Last Updated 10 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 01.41 AM

ജോസ്‌കോ പാരാമെഡിക്കല്‍ കോളജിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

കോട്ടയം: ജോസ്‌കോ പാരാമെഡിക്കല്‍ കോളജില്‍ തൊഴിലധിഷ്‌ഠിത പാരാമെഡിക്കല്‍ ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകളിലേക്ക്‌ അപേക്ഷകള്‍ ക്ഷണിച്ചു. പെണ്‍കുട്ടികള്‍ക്ക്‌ അപേക്ഷിക്കാം. പ്ലസ്‌ടു ഏതു ഗ്രൂപ്പില്‍ പാസായവര്‍ക്കും മൂന്നുവര്‍ഷം കൊണ്ട്‌ ബി.വോക്‌ ഡിഗ്രിയും എസ്‌.എസ്‌.എല്‍.സി. പഠിച്ചവര്‍ക്ക്‌ രണ്ടുവര്‍ഷം കൊണ്ട്‌ ഡിപ്ലോമയും നേടാം. ജോസ്‌കോ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയോടു ചേര്‍ന്ന്‌ കോഴ്‌സുകള്‍ പഠിപ്പിക്കുന്നതിനാല്‍ പഠനത്തോടൊപ്പം ഇവിടെ പരിശീലനവും ലഭിക്കും.
ലിങ്കായാസ്‌ സര്‍വകലാശാലയുടെ അംഗീകൃത ക്യാമ്പസാണ്‌ ഇവിടെയുള്ളത്‌. ഏതെങ്കിലും കാരണത്താല്‍ ഡിഗ്രി പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവര്‍ക്ക്‌ ഒരു വര്‍ഷംകൊണ്ട്‌ ഡിപ്ലോമയും രണ്ട്‌ വര്‍ഷം കൊണ്ട്‌ അഡ്വാന്‍സ്‌ഡ് ഡിപ്ലോമയും ലഭിക്കും. നാഷണല്‍ വൊക്കേഷണല്‍ കൗണ്‍സിലിന്റെ അംഗീകാരമുള്ള എന്‍.സി.വി.ആര്‍.ടിയുടെ പഠനകേന്ദ്രമാണ്‌ ജോസ്‌കോ. ഹോസ്‌റ്റല്‍ സൗകര്യവും ലഭ്യമാണ്‌.
പ്രോസ്‌പെക്‌ടസും അപേക്ഷാഫോമും ഓഫീസില്‍നിന്നും ലഭ്യമാണ്‌. വിലാസം: Josco Multi Speciality Hospital, Eadppon, Josco Junction. ഫോണ്‍: 0479 2374982, 2374870, 95444 60920
കോഴ്‌സുകള്‍: മെഡിക്കല്‍ ലബോറട്ടറി, മെഡിക്കല്‍ ഇമേജിങ്‌ ഡയാലിസിസ്‌, ഒ.ടി. ടെക്‌നിക്‌, ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റ്‌, മെഡിക്കല്‍ റെക്കോര്‍ഡിങ്‌ ഹോസ്‌പിറ്റല്‍ സ്‌റ്റെറിലൈസേഷന്‍.
ദ്വിവത്സര കോഴ്‌സുകള്‍- മെഡിക്കല്‍ ലാബ്‌, റേഡിയോഗ്രാഫി, ഡയാലിസിസ്‌, ഫിസിയോതെറാപ്പി, ഫാര്‍മസി അസിസ്‌റ്റന്റ്‌്.

Ads by Google
Sunday 09 Jun 2019 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW