Wednesday, August 21, 2019 Last Updated 25 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 01.41 AM

ഇന്റഗ്രേറ്റഡ്‌ പഞ്ചവത്സര എല്‍എല്‍.ബി: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കണ്ണൂര്‍ എന്നീ കേന്ദ്രങ്ങളില്‍ ഇന്നലെ നടത്തിയ 2019-20 ലെ ഇന്റഗ്രേറ്റഡ്‌ പഞ്ചവത്സര എല്‍എല്‍.ബി. കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷയുടെ ഉത്തരസൂചിക പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
ഉത്തരസൂചികകള്‍ സംബന്ധിച്ച്‌ ആക്ഷേപമുള്ള പരീക്ഷാര്‍ത്ഥികള്‍ പരാതിയോടൊപ്പം അനുബന്ധരേഖകളും ആക്ഷേപമുന്നിയിക്കുന്ന ഓരോ ചോദ്യത്തിനും 100 രൂപ ഫീസ്‌ എന്ന ക്രമത്തില്‍ പ്രവേശന പരീക്ഷാ കമ്മിഷണറുടെ പേരില്‍ തിരുവനന്തപുരത്ത്‌ മാറാവുന്ന ഡിമാന്‍ഡ്‌ ഡ്രാഫ്‌റ്റും 13നു വൈകിട്ട്‌ അഞ്ചിനു മുമ്പു തപാല്‍ വഴിയോ നേരിട്ടോ പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്കു ലഭ്യമാക്കണം.
നിശ്‌ചിത തീയതിക്കുശേഷം ലഭിക്കുന്നതും നിശ്‌ചിത ഫീസില്ലാതെ ലഭിക്കുന്നതും ഇ-മെയില്‍, ഫാക്‌സ്‌ എന്നിവ മുഖാന്തിരം ലഭിക്കുന്നതുമായ പരാതികള്‍ പരിഗണിക്കുന്നതല്ല. ആക്ഷേപം ശരിയാണെന്നു ബോധ്യപ്പെട്ടാല്‍ തുക തിരികെ നല്‍കും.

Ads by Google
Sunday 09 Jun 2019 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW