Tuesday, August 20, 2019 Last Updated 21 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 01.39 AM

ഇത്‌ നിനക്കുവേണ്ടി ചെയ്‌തു...

uploads/news/2019/06/313579/re3.jpg

ജര്‍മ്മന്‍ ചിത്രകാരനായ സ്‌റ്റേണ്‍ബര്‍ഗ്‌ ഒരിക്കല്‍ ഡാന്‍സിങ്‌ ജിപ്‌സി ഗേള്‍ എന്ന ഛായാചിത്രം വരച്ചു കൊണ്ടിരിക്കുകയായിരുന്നു. മോഡലായി വന്ന ജിപ്‌സി പെണ്‍കുട്ടിയുടെ ശ്രദ്ധ അവിടെ വരച്ച്‌ പൂര്‍ത്തിയാക്കാതിരുന്ന യേശുക്രിസ്‌തുവിന്റെ ക്രൂശീകരണം എന്ന ചിത്രത്തില്‍ പതിഞ്ഞു. ആ ചിത്രം അവളെ വല്ലാതെ സ്വാധീനിച്ചു.
ഒരു ദിവസം അവള്‍ സ്‌റ്റേണ്‍ബര്‍ഗിനോട്‌ ചോദിച്ചു, അപ്രകാരം കുരിശില്‍ തറയ്‌ക്കുവാന്‍ മാത്രം ഒരു നീച മനുഷ്യന്‍ ആയിരുന്നിരിക്കണം അദ്ദേഹം, അല്ലേ? ക്രിസ്‌തുവിനെ ദൈവവും രക്ഷകനും എന്ന നിലയില്‍ വിശ്വസിച്ചിരുന്നില്ലെങ്കിലും സ്‌റ്റേണ്‍ബര്‍ഗ്‌ പറഞ്ഞു: അല്ല, തീര്‍ച്ചയായും അദ്ദേഹം നല്ല ഒരു മനുഷ്യന്‍ ആയിരുന്നു. ജീവിച്ചിരുന്നവരിലേക്കും ഏറ്റവും നല്ല മനുഷ്യന്‍. അദ്ദേഹം എല്ലാവര്‍ക്കും വേണ്ടി മരിച്ചു. ആ കുട്ടി തന്റെ നിഷ്‌കളങ്കതയില്‍ ചോദിച്ചു: അദ്ദേഹം താങ്കള്‍ക്കു വേണ്ടി കൂടിയാണോ മരിച്ചത്‌? പെണ്‍കുട്ടിയുടെ ചോദ്യം സ്‌റ്റേണ്‍ ബര്‍ഗിന്റെ മനസിനെ വിടാതെ പിടികൂടി. ഏതാനും മാസങ്ങള്‍ക്കകം അദ്ദേഹം ഒരു ക്രിസ്‌തുഭക്‌തനായി മാറി.
പിന്നീട്‌ പുതുതാക്കപ്പെട്ട ഹൃദയവുമായി, യേശുവിനെ യഥാര്‍ത്ഥമായി സ്‌നേഹിച്ചുകൊണ്ട്‌, ക്രൂശിലെ ത്യാഗത്തിന്റെ യഥാര്‍ത്ഥ വില മനസിലാക്കിക്കൊണ്ട്‌ സ്‌റ്റേണ്‍ബര്‍ഗ്‌ തന്റെ ആ പെയിന്റിങ്‌ പൂര്‍ത്തിയാക്കി.
അദ്ദേഹം തന്റെ ചിത്രത്തിന്‌ തലക്കെട്ട്‌ കൊടുത്തു: ഇത്‌ ഞാന്‍ നിനക്കുവേണ്ടി ചെയ്‌തു. നീ എനിക്കുവേണ്ടി എന്തു ചെയ്‌തു? രക്ഷയും നീതികരണവും വീണ്ടും ജനനവും ദൈവകൃപയാല്‍ യേശുക്രിസ്‌തുവിന്റെ ക്രൂശുമരണത്താല്‍ നമുക്കു ദൈവം ദാനമായി തരുന്നതാണ്‌. അതിന്റെ കൂടെ നിന്റേതായ പ്രവൃത്തികള്‍ കൂട്ടി ചേര്‍ത്തെങ്കിലെ അതു നിനക്കു ലഭിക്കുകയുള്ളു. എന്നു ചിന്തിക്കുന്നതും അതനുസരിച്ചു പ്രവര്‍ത്തിക്കുന്നതും വിഷമൊഴിച്ചു വെള്ളം കുടിക്കുന്നതിനു തുല്യമാണ്‌. ക്രിസ്‌ത്യാനികള്‍ പള്ളിയില്‍ ആരാധനയ്‌ക്കു പോകുന്നുണ്ട്‌. പക്ഷേ, വേദപുസ്‌തകം തുറന്നു വായിക്കില്ല. ക്രിസ്‌തീയ സഭയുടെ അടിസ്‌ഥാനം ദൈവത്തിന്റെ മാറ്റമില്ലാത്ത വചനം - വേദപുസ്‌തകം ആണ്‌. നിനക്കു മലയാളം അറിയിേല്ല അല്ലെങ്കില്‍ മറ്റു ഭാഷ അറിയില്ലേ- നിങ്ങള്‍ ശാന്തമായി ഇരുന്ന്‌ ദൈവവചനം സമയം എടുത്തു ശ്രദ്ധിച്ച്‌ വായിക്കണം.
ദൈവത്തിന്റെ വചനം എന്താണ്‌ പറയുന്നത്‌ അതനുസരിച്ചു ജീവിക്കുവാന്‍ തയാറാകണം. അങ്ങനെയെങ്കില്‍ നിങ്ങളുടെ ജീവിതം ധന്യമായിത്തീരും. ദീര്‍ഘനാളുകള്‍ക്കു മുമ്പ്‌ ക്രിസ്‌തീയ സഭയില്‍ സാധാരണ ജനങ്ങള്‍ക്ക്‌ വേദപുസ്‌തകം കൈയില്‍ സൂക്ഷിക്കുവാനോ, വായിക്കുവാനോ അനുവാദം കൊടുത്തിരുന്നില്ല. സഭാ നേതാക്കന്മാര്‍, അച്ചന്മാര്‍ തുടങ്ങിയവര്‍ക്കു മാത്രമേ അതു വായിക്കുവാന്‍ അനുവാദം ഉണ്ടായിരുന്നുള്ളൂ. അന്ധകാരത്തിലൂടെ ജനം കടന്നു പോയി. അവര്‍ കാട്ടിക്കൂട്ടിയ പരിപാടികള്‍ ദിവസങ്ങള്‍ പറഞ്ഞാല്‍ തീരാത്തതാണ്‌.
വേദപുസ്‌തകം വായിക്കാതെ ജീവിക്കുന്ന ക്രിസ്‌ത്യാനി വഴിയറിയാതെ അങ്ങുമിങ്ങും നടക്കുന്ന കണ്ണട്ടയ്‌ക്ക് തുല്യമാണ്‌.
നിങ്ങള്‍ എല്ലാ ദിവസവും ദൈവവചനം വായിക്കുന്നുണ്ടോ? ദിവസവും ദൈവത്തിന്റെ വചനം വായിക്കുക. ദൈവം അതിലൂടെ എന്താണു പറയുന്നത്‌ അതനുസരിച്ചു ജീവിക്കുക. ഭൂമിയുടെ പരപ്പില്‍ ദൈവം കൊടുത്ത കല്‌പനകള്‍ വീഴ്‌ച കൂടാതെ പ്രമാണിച്ച ഒരൊറ്റ വ്യക്‌തിപോലും ഇല്ലായിരുന്നു.
കര്‍ത്താവായ യേശുക്രിസ്‌തു മാത്രം അതു നിവര്‍ത്തിച്ചു. ക്രിസ്‌തുവിന്റെ മരണത്തില്‍ സംഭവിച്ചത്‌ അതാണ്‌. ക്രിസ്‌തു സകല മനുഷ്യര്‍ക്കുംവേണ്ടി മരിച്ചു എന്നു പറയുന്നതിന്റെ അര്‍ത്ഥം ഇതാണ്‌.

Ads by Google
Sunday 09 Jun 2019 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW