Wednesday, August 21, 2019 Last Updated 1 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 01.09 AM

നാസയുടെ പുതിയ ചാന്ദ്രദൗത്യത്തിനെതിരേ ട്രംപ്‌

uploads/news/2019/06/313514/in3.jpg

അരിസോണ: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ചന്ദ്രപര്യവേഷണ പദ്ധതിക്കെതിരേ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. 2024ല്‍ വീണ്ടും ചന്ദ്രനിലേയ്‌ക്ക്‌ മനുഷ്യനെ അയക്കാനുള്ള പദ്ധതിക്കെതിരേയാണ്‌ ട്രംപ്‌ രൂക്ഷവിമര്‍ശനമുയര്‍ത്തിയത്‌.
50 വര്‍ഷം ചെയ്‌ത കാര്യം ആവര്‍ത്തിക്കുന്നതിനു പകരം ചൊവ്വയിലേക്കു പോകുന്നതടക്കം കുറച്ചുകൂടി വലിയ കാര്യങ്ങളെന്തെങ്കിലും ചെയ്യാന്‍ ട്രംപ്‌ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ചാന്ദ്രദൗത്യത്തിനുള്ള മുന്‍പിന്തുണ അപ്രസക്‌തമാക്കിയാണ്‌ ട്രംപിന്റെ ട്വീറ്റ്‌. ആവശ്യമായ എന്തുവഴിയുപയോഗിച്ചും 2024ല്‍ ചന്ദ്രനില്‍ മനുഷ്യനെ വീണ്ടും എത്തിക്കണമെന്നായിരുന്നു അടുത്തകാലത്ത്‌ ട്രംപ്‌ ഭരണകൂടം നിലപാട്‌ എടുത്തിരുന്നത്‌. അതേസമയം, നാസയുടെ ബഹിരാകാശപദ്ധതികള്‍ ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കുകയാണ്‌ ട്രംപ്‌ ചെയ്‌തത്‌ എന്ന്‌ നാസ മേധാരി ജിം ബ്രൈഡന്‍സ്‌റ്റൈന്‍ പറഞ്ഞു. ചൊവ്വയിലേയ്‌ക്കുള്ള ഭാവി ദൗത്യങ്ങള്‍ക്ക്‌ ഇടത്താവളം എന്ന നിലയില്‍ ചന്ദ്രന്റെ ഭ്രമണമണ്ഡലത്തില്‍ 2024 വര്‍ഷത്തോടുകൂടി ഔട്ട്‌പോസ്‌റ്റ്‌ സ്‌ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു നാസ.

Ads by Google
Sunday 09 Jun 2019 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW