Saturday, August 24, 2019 Last Updated 18 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 01.09 AM

രണ്ടാമൂഴത്തിലെ ആദ്യവിദേശയാത്ര മോഡി മാലദ്വീപില്‍

uploads/news/2019/06/313513/in2.jpg

മാലെ: രണ്ടാംവട്ടം അധികാരമേറ്റശേഷമുള്ള ആദ്യ വിദേശസന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി മാലിദ്വീപിലെത്തി. ഇന്നലെ ഉച്ചകഴിഞ്ഞ്‌ അദ്ദേഹം തലസ്‌ഥാനമായ മാലിയില്‍ വിമാനമിറങ്ങി.
മാലിദ്വീപ്‌ പ്രസിഡന്റ്‌ ഇബ്രാഹിം മുഹമ്മദ്‌ സോലിഹുമായി മോഡി കൂടിക്കാഴ്‌ച നടത്തും. വിദേശ വിശിഷ്‌ട വ്യക്‌തിത്വങ്ങള്‍ക്കുള്ള മാലിദ്വീപിന്റെ പരമോന്നത ബഹുമതിയായ "നിഷാന്‍ ഇസുദ്ദീന്‍" നരേന്ദ്ര മോഡിക്ക്‌ പ്രസിഡന്റ്‌ സോലിഹ്‌ സമ്മാനിച്ചു. "അയല്‍ക്കാര്‍ ആദ്യം" എന്ന നയം അടിവരയിട്ടുകൊണ്ടാണു രണ്ടാംവരവില്‍ മോഡിയുടെ വിദേശസന്ദര്‍ശനം. മാലിദ്വീപിനുശേഷം അദ്ദേഹം ശ്രീലങ്കയും സന്ദര്‍ശിക്കും. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലുള്ള സഹകരണവും ബന്ധവും തന്റെ സന്ദര്‍ശനത്തിലൂടെ കൂടുതല്‍ ശക്‌തമാകുമെന്ന്‌ മാലിദ്വീപിലേക്കു യാത്രതിരിക്കും മുമ്പ്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസ്‌താവനയില്‍ പറഞ്ഞു. പ്രസിഡന്റ്‌ ഇബ്രാഹിം മുഹമ്മദ്‌ സോലിഹിന്റെ സത്യപ്രതിജ്‌ഞാച്ചടങ്ങില്‍ പങ്കെടുക്കാന്‍ മോഡി കഴിഞ്ഞ നവംബറില്‍ മാലിദ്വീപ്‌ സന്ദര്‍ശിച്ചിരുന്നു. ചൈനീസ്‌ പക്ഷപാതിയായ മുന്‍പ്രസിഡന്റ്‌ അബ്‌ദുള്ള യമീന്റെ കാലത്ത്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായിരുന്നു. സോലിഹ്‌ അധികാരത്തിലെത്തിയതോടെയാണ്‌ ഇന്ത്യാ-മാലിദ്വീപ്‌ ബന്ധം മെച്ചപ്പെട്ടത്‌.

Ads by Google
Sunday 09 Jun 2019 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW