Tuesday, August 20, 2019 Last Updated 5 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 03.35 PM

'കണ്ടാല്‍ അസ്ഥികൂടം പോലെ' കരീനയുടെ ചിത്രത്തിനെതിരെ അധിക്ഷേപ കമന്റുകള്‍: പ്രതിഷേധിച്ച് ആരാധകര്‍

Kareena kapoor

തന്റെ ആഘോഷങ്ങളും അവധിക്കാല ചിത്രങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാന്‍ മടക്കാത്ത താരമാണ് കരീന കപൂര്‍. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ചിത്രത്തിനെതിരെ കനത്ത അധിക്ഷേപ കമന്റുകളാണ് ഉയരുന്നത്. ടസ്‌ക്കാനിയില്‍ കുടുംബവുമൊത്ത് അവധി ആഘോഷിക്കുകയാണ് കരീന.

ആഘോഷത്തിനിടെയാണ് വെയിലേറ്റ് നില്‍ക്കുന്ന സെല്‍ഫി കരീന പുറത്തു വിട്ടത്. ചിത്രത്തിനു നിരവധി പരിഹാസ കമന്റുകളാണ് ആളുകള്‍ നല്‍കിയിരിക്കുന്നത്. 'കരീനയെ കണ്ടിട്ട് അസ്ഥികൂടം പോലെയുണ്ടെന്നും കഴിക്കാന്‍ എന്തെങ്കിലും കൊടുക്കൂ' എന്നും തുടങ്ങീ നിരവധി കമന്റുകളാണ് ഉയരുന്നത്.

ചിലര്‍ കരീനയെ 'ആന്റി' എന്നു വരെ വിളിച്ചു. 'കരീനയ്ക്ക് വളരെ അധികം പ്രായം തോന്നുന്നുവെന്നും ചിത്രം ജീവനില്ലാത്തതു പോലയാണെും' ഒരു വിഭാഗം ആളുകള്‍ കമന്റിട്ടു.

എന്നാല്‍ ബോളിവുഡ് സിനിമാ പ്രവര്‍ത്തകരും കരീനയുടെ ആരാധകരും ഈ കമന്റുകളെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. കടുത്ത പ്രതിഷേധമാണ് അധിക്ഷേപ കമന്റുകള്‍ക്കെതിരെ ഉയര്‍ത്തുന്നത്. കരീനയെ കണ്ടാല്‍ പ്രായം തോന്നുന്നില്ലെന്നും വീണ്ടും പഴയതുപോലെ തന്നെ ആയിട്ടുണ്ടെന്നും ചിലര്‍ കമന്റ് ചെയ്യുന്നു.

കരീനയുടെ മാനേജര്‍ പൂനം ഡമ്‌നിയാണ് ചിത്രം പങ്കുവെച്ചത്. ഇതിനു മുമ്പും ശരീര സൗന്ദര്യത്തിന്റെ പേരില്‍ പലരും കരീനയെ പരിഹസിച്ചിട്ടുണ്ട്. എന്തിനാണ് ഇത്രയും മെലിയുന്നത് വല്ലതും കഴിക്കൂ എന്നാണ് മിക്ക കമന്റുകളും

Ads by Google
Ads by Google
Loading...
TRENDING NOW