Saturday, August 17, 2019 Last Updated 43 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 02.17 PM

ചായക്കടക്കാരന്റെ മകന്റെ ജീവിതാനുഭവം ക്യാമറയ്ക്കുമുന്നില്‍ വല്ലപ്പോഴും ചായകുടിക്കുന്നവനുണ്ടാകില്ല; രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് സുരേന്ദ്രന്‍

K Surendran,  Facebook post,  Rahul Gandhi

കല്‍പ്പറ്റ : വന്‍ വിജയത്തിനു ശേഷം വോട്ടര്‍മാരോട് നന്ദി പറയാന്‍ മണ്ഡലത്തിലെത്തിയ രാഹുല്‍ ഗന്ധിക്ക് ഗംഭീര സ്വീകരണമാണ് വയനാട് ഒരുക്കിയത്. കനത്ത മഴയെ പോലും അവഗണിച്ച് ആയിരങ്ങളാണ് രാഹുലിനെ കാണാന്‍ എത്തിയത്. റോഡ് ഷോയ്ക്കിടെ വഴിയരികിലെ ചായക്കടയില്‍ നിന്നും രാഹുല്‍ ചായ കുടിച്ചത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.

രാഹുല്‍ ഗാന്ധി ചായക്കടയിലേക്ക് ഓടിക്കേറിയത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളിള്‍ അടിമ മനോഭാവമാണ് കാണിക്കുന്നതെന്ന് ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ കെ.സുരേന്ദ്രന്‍ വിമര്‍ശിക്കുന്നു. ചായക്കടക്കാരന്റെ മകന്റെ ജീവിതാനുഭവങ്ങള്‍ ക്യാമറയ്ക്ക് മുന്നില്‍ വല്ലപ്പോഴും ചായകുടിക്കുന്നവനുണ്ടാവില്ലെന്ന് തിരിച്ചറിയുന്നതിലാണ് മാധ്യമ പ്രവര്‍ത്തകന്റെ മിടുക്ക് എന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തുന്നു.

ഫേയ്‌സ്ബുക്ക് കുറിപ്പിങ്ങനെ

രാഹുൽ ഗാന്ധി ചായക്കടയിലേക്ക് ഓടിക്കയറിയെന്ന് ആവേശത്തോടെ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾ ഒരു തരം അടിമ മനോഭാവമാണ് പ്രകടിപ്പിക്കുന്നത്. പ്രിയങ്കയെ കണ്ടപ്പോൾ സിന്ധുവിനും പ്രശാന്തിനും ഉണ്ടായ ഭാവപ്പകർച്ചയുടെ മറ്റൊരു രൂപാന്തരം. സത്യത്തിൽ മോദി അധികാരത്തിലെത്തിയതിന്റേയും രാഹുൽ പാളീസായതിന്റേയും ചെരുക്ക് ഇവർക്ക് ഇനിയും തീർന്നിട്ടില്ല. ചായക്കടക്കാരന്റെ മകന്റെ ജീവിതാനുഭവങ്ങൾ ക്യാമറകൾക്കുമുന്നിൽ വല്ലപ്പോഴും ചായ കുടിക്കുന്നവനുണ്ടാവില്ലെന്ന് തിരിച്ചറിയുന്നതിലാണ് മാധ്യമപ്രവർത്തകന്റെ മിടുക്ക്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW