Sunday, August 18, 2019 Last Updated 56 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 01.52 PM

താമരപ്പൂവ് കൊണ്ട് തുലാഭാരം നടത്തിയാല്‍...; മറ്റ് തുലാഭാര ദ്രവ്യങ്ങളും അവയുടെ ഫലങ്ങളും

uploads/news/2019/06/313383/lotus.jpg

ക്ഷേത്രങ്ങളിലെ ഒരു പ്രധാന വഴിപാടാണ് 'തുലാഭാരം'. ഭക്തന്റെ തൂക്കത്തിന് തുല്യമായോ അതില്‍ കൂടുതലോ ഇഷ്ടദ്രവ്യങ്ങള്‍ തുലാസില്‍ വച്ച് ഭഗവാന് സമര്‍പ്പിക്കുന്നതാണ് ചടങ്ങ്. താമരപ്പൂവ്, ശര്‍ക്കര, നെല്ല്, പഞ്ചസാര, കദളിപ്പഴം, എള്ള്, മഞ്ചാടിക്കുരു, ചേന,ഉപ്പ്, നാണയം, വെണ്ണ എന്നിങ്ങനെ വിവിധ ദ്രവ്യങ്ങള്‍ തുലാഭാര വഴിപാടിനായി ഉപയോഗിക്കാറുണ്ട്.

ഓരോ ദ്രവ്യങ്ങള്‍കൊണ്ടുമുള്ള തുലാഭാരത്തിന് ഓരോ ഫലമെന്നാണ് വിശ്വാസം. അത് ഇപ്രകാരം...

ദീര്‍ഘായുസ്സിനും കര്‍മ്മലാഭത്തിനും തൊഴില്‍ അഭിവൃദ്ധിക്കും മനോബല വര്‍ധനയ്ക്കുമായാണ് താമരപ്പൂവ് കൊണ്ട് തുലാഭാരം നടത്തുന്നത്. ദാരിദ്രശമനത്തിനായി നെല്ലുകൊണ്ടും അവില്‍ കൊണ്ടും തുലാഭാരം നടത്താം. ശര്‍ക്കര ഉദരരോഗശാന്തിക്കാണ്. പ്രമേഹരോഗ ശാന്തിക്ക് ശര്‍ക്കര, രോഗശാന്തിക്ക് കദളിപ്പഴം, ശനിദോഷ ശാന്തിയ്ക്കും ദീര്‍ഘായുസ്സിനുമായി എള്ളുകൊണ്ട് തുലാഭാരം നടത്താം. ത്വക്ക് രോഗശമനത്തിന് ചേന. ഐശ്വര്യലബ്ധിക്കും, ദൃഷ്ടിദോഷത്തിനും ഉപ്പുകൊണ്ട് തുലാഭാം നടത്താം. വ്യാപാര അഭിവൃദ്ധിക്കായി നാണയം കൊണ്ടും അഭിവൃദ്ധിക്കായി വെണ്ണകൊണ്ടും തുലാഭാരം നടത്താം.

നാം നമ്മെത്തന്നെ ഭഗവാന് സമര്‍പ്പിക്കുന്നുവെന്ന സങ്കല്‍പ്പത്തോടെ നടത്തുന്ന ചടങ്ങ്. കാര്യസിദ്ധി എന്താണോ അതനുസരിച്ച് ദ്രവ്യങ്ങള്‍ വ്യത്യസ്തമായിരിക്കും.

തുലാഭാര സങ്കല്‍പ്പം ഇങ്ങനെ...

തുലാഭാര വഴിപാട് ആദ്യമായി നടത്തിയത് സാക്ഷാല്‍ ഭഗവാന്‍ ശ്രീകൃഷ്ണനായിരുന്നുവെന്ന് പുരാണങ്ങള്‍ പറയുന്നു. പത്‌നി രുഗ്മിണി ദേവി ഭഗവാനോടുള്ള ഉദാത്തമായ ഭക്തി തെളിയിക്കാനായി സമര്‍പ്പിച്ച വഴിപാടായിരുന്നു അത്. എന്നാല്‍, ഭഗവാനിരുന്ന തുലാഭാരത്തട്ട് ചലിപ്പിക്കാന്‍ ദ്രവ്യങ്ങള്‍ക്ക് ഒന്നുംതന്നെ കഴിഞ്ഞില്ല. ഒടുക്കം ദേവി മനസ്സറിഞ്ഞ് സമര്‍പ്പിച്ച ഒരു തുളസീദളമാണ് ഭഗവാന്റെ തുലാഭാരത്തട്ട് ഉയര്‍ത്തിയത്.

Ads by Google
Ads by Google
Loading...
TRENDING NOW