Monday, August 19, 2019 Last Updated 13 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 12.49 PM

കാലവര്‍ഷം കേരള തീരത്തെത്തി

ഒരാഴ്ചയായി കാത്തിരിക്കുന്ന കാലവര്‍ഷം ഒടുവില്‍ കേരള തീരത്ത് എത്തി.
uploads/news/2019/06/313372/heavy_rain.jpg

തിരുവനന്തപുരം: ഒരാഴ്ചയായി കാത്തിരിക്കുന്ന കാലവര്‍ഷം ഒടുവില്‍ കേരള തീരത്ത് എത്തി. കേരളത്തിന്റെ പല ഭാഗത്തും ഇന്ന് ഉച്ചയോടെ നല്ല മഴ ലഭിച്ചുതുടങ്ങിയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ ചുമതലയുള്ള മൃത്യുഞ്ജയ മൊഹപത്ര അറിയിച്ചത്.

കേരളത്തില്‍ നിന്ന് വൈകാതെ മണ്‍സൂണ്‍ മറ്റ് സംസ്ഥാനങ്ങളിലെത്തുമെന്നാണ് പ്രതീക്ഷ. ഈ മാസം 29 ഓടെ മഴ ഡല്‍ഹിയില്‍ എത്തുമെന്നാണ് കരുതുന്നത്. നേരത്തെ പ്രതീക്ഷിച്ചതിലും ദിവസങ്ങള്‍ വൈകിയാണ് മഴയെത്തുക.

കേരളം, മിനിക്കോയ്, മംഗളൂരു എന്നിവിടങ്ങളില്‍ നാളെ മുതല്‍ രണ്ടു ദിവസത്തേക്ക് തീവ്രമഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ജൂണ്‍ ആറിന് മഴ എത്തുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ രണ്ടു ദിവസം കൂടി വൈകുമെന്ന് പിന്നീട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം സാധാരണ നിലയില്‍ മഴ ലഭിക്കുമെന്നാണ് കരുതുന്നത്.

Ads by Google
Saturday 08 Jun 2019 12.49 PM
Ads by Google
Loading...
LATEST NEWS
TRENDING NOW