Tuesday, August 20, 2019 Last Updated 1 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 01.15 AM

നീറ്റ്‌ പരീക്ഷയില്‍ മിന്നും വിജയവുമായി ദര്‍ശന അക്കാദമി

കോട്ടയം: 2019ലെ നീറ്റ്‌ പരീക്ഷയില്‍ ദര്‍ശന അക്കാദമിയിലെ വിദ്യാര്‍ഥികള്‍ മികച്ച വിജയം കരസ്‌ഥമാക്കി. പരീക്ഷ എഴുതിയ 90 ശതമാനം വിദ്യാര്‍ഥികളും യോഗ്യത നേടി. 18 വിദ്യാര്‍ഥികള്‍ 600 മാര്‍ക്കിന്‌ മുകളിലും 84 കുട്ടികള്‍ 570 മാര്‍ക്കിന്‌ മുകളിലും 153 വിദ്യാര്‍ഥികള്‍ 540 മാര്‍ക്കിനു മുകളിലും സ്‌കോര്‍ ചെയ്‌ത് മികവു തെളിയിച്ചു.
ബോര്‍ഡ്‌ പരീക്ഷയില്‍ മാര്‍ക്ക്‌ കുറഞ്ഞ സാധാരണക്കാരായ വിദ്യാര്‍ഥികളില്‍നിന്നാണ്‌ ദര്‍ശനയുടെ പ്രഗത്ഭരായ അധ്യാപകരുടെ പരിശീലനത്തില്‍ അസാധാരണമായ ഈ വിജയം കൈവരിക്കുവാന്‍ ഇവര്‍ക്ക്‌ സാധിച്ചത്‌. 2019 ജെ.ഇ.ഇ. മെയിന്‍ പരീക്ഷയില്‍ 78 ശതമാനം പേരും ബി.ആര്‍ക്ക്‌ പരീക്ഷയില്‍ 68 ശതമാനം പേരും ഉന്നത വിജയം കരസ്‌ഥമാക്കി.
2018 നീറ്റ്‌ പരീക്ഷയിലും ദര്‍ശന 143ഉം 77ഉം റാങ്കുകള്‍ കൈവരിച്ചിരുന്നു. രാജസ്‌ഥാന്‍ കോട്ടയിലെ മെഡിക്കല്‍/എന്‍ജിനീയറിങ്‌ എന്‍ട്രന്‍സ്‌ പരിശീലന രംഗത്തെ വിദഗ്‌ധരായ അധ്യാപകരും ഐ.ഐ.ടി./എയിംസ്‌ എന്‍ട്രന്‍സ്‌ പരിശീലനത്തില്‍ കോട്ടയില്‍നിന്നും പരിശീലനം നേടിയ അധ്യാപകരും ദര്‍ശനയുടെ പ്രത്യേകതയാണ്‌.
യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക്‌ നീറ്റ്‌ സ്‌കോര്‍ സ്‌കോളര്‍ഷിപ്പിലൂടെ 100 ശതമാനം വരെ ഫീസാനുകൂല്യങ്ങളും മൂന്നു കോടി രൂപയുടെ അവാര്‍ഡുകളും ദര്‍ശന അക്കാദമി പ്രഖ്യാപിച്ചിട്ടുണ്ട്‌. ജെ.ഇ.ഇ./നീറ്റ്‌ റിപ്പീറ്റേഴ്‌സ് ബാച്ചുകള്‍ കോട്ടയത്തും തിരുവല്ലായിലും ജൂണ്‍ 23ന്‌ ആരംഭിക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഹോസ്‌റ്റല്‍ സൗകര്യം ലഭ്യമാണ്‌. ഫോണ്‍: 85476 73001/2/3/4

Ads by Google
Saturday 08 Jun 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW