Monday, August 26, 2019 Last Updated 6 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 12.53 AM

തര്‍ക്കവിഷയങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചയ്‌ക്കു തയാര്‍: ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്‌: കശ്‌മീര്‍ അടക്കം തര്‍ക്കവിഷയങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു പാകിസ്‌താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കത്ത്‌. ബിഷ്‌കെക്കില്‍ നിശ്‌ചയിച്ചിരിക്കുന്ന ഷാങ്‌ഹായ്‌ സഹകരണ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്കിടെ രണ്ടു പ്രധാനമന്ത്രിമാരും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചയ്‌ക്കു സാധ്യതയില്ലെന്ന്‌ ഇന്ത്യ നയം വ്യക്‌തമാക്കിയതിനു പിന്നാലെയാണ്‌ പാകിസ്‌താന്റെ അനുനയനീക്കം.
രണ്ടാംവട്ടവും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മോഡിയെ അഭിനന്ദിച്ചുകൊണ്ടുള്ള കത്തിലാണ്‌ പ്രശ്‌നപരിഹാരത്തിനു ചര്‍ച്ചകള്‍ക്കു തയാറാണെന്ന്‌ ഇമ്രാന്‍ വ്യക്‌തമാക്കിയത്‌. ഇതു രണ്ടാംവട്ടമാണ്‌ സമാനരീതിയില്‍ പാക്‌ പ്രധാനമന്ത്രി കത്തിലൂടെ ഇന്ത്യയുമായി സൗഹൃദഹസ്‌തം നീട്ടുന്നത്‌.

Ads by Google
Saturday 08 Jun 2019 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW