Monday, August 26, 2019 Last Updated 8 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 07 Jun 2019 10.16 PM

ഇ.പി.എഫ്‌.ഒ: 280 അസിസ്‌റ്റന്റ്‌

എംപ്ലോയീസ്‌ പ്ര?വിഡന്റ്‌ ഫണ്ട്‌ ഓര്‍ഗനൈസേഷന്റെ വിവിധ റീജനുകളില്‍ 280 അസിസ്‌റ്റന്റ്‌ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. 2019 ജൂണ്‍ 25ന്‌ മുമ്പ്‌ യോഗ്യത നേടിയവരാകണം. അവസാന വര്‍ഷ ഫലം കാത്തിരിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. 20നും 27നും മധ്യേ പ്രായമുള്ളവരായിരിക്കണം. 2019 ജൂണ്‍ 25 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. പട്ടിക വിഭാഗക്കാര്‍ക്ക്‌ അഞ്ചും ഒ.ബി.സിക്ക്‌ (നോണ്‍ ക്രീമിലെയര്‍) മൂന്നും ഭിന്നശേഷിക്കാര്‍ക്ക്‌ പത്തും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ്‌ ലഭിക്കും. മറ്റര്‍ഹരായവര്‍ക്ക്‌ ചട്ടപ്രകാരമുള്ള ഇളവ്‌ ലഭിക്കും. ശമ്പളം: 44900 രൂപ.
500 രൂപയാണ്‌ അപേക്ഷാഫീസ്‌. എസ്‌.സി, എസ്‌.ടി, ഭിന്നശേഷിക്കാര്‍, സ്‌ത്രീകള്‍, ഡിപ്പാര്‍ട്ട്‌മെന്റല്‍ ഉദ്യോഗാര്‍ഥികള്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിവര്‍ക്ക്‌ 250 രൂപ. ഓണ്‍ലൈനായി ഫീസടയ്‌ക്കണം. രണ്ടു ഘട്ടങ്ങളിലായി നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്‌ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. ആദ്യഘട്ടത്തില്‍ പ്രിലിമിനറി പരീക്ഷയും രണ്ടാംഘട്ടത്തില്‍ മെയിന്‍ പരീക്ഷയും ഉണ്ടായിരിക്കും. ജൂലൈ 30, 31 തീയതികളില്‍ പ്രീലിമിനറി പരീക്ഷ നടത്തും. കേരളത്തില്‍ തിരുവനന്തപുരത്താണ്‌ (കോഡ്‌ 117) പ്രിലിമിനറി പരീക്ഷ നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക. www.epfinida.gov.in എന്ന വെബ്‌സൈറ്റ്‌ മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം. ഈ മാസം 25 വരെ അപേക്ഷിക്കാം.

Ads by Google
Friday 07 Jun 2019 10.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW