Tuesday, August 20, 2019 Last Updated 5 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 07 Jun 2019 01.32 PM

മാനസീക പീഡനവും വിവേചനവും കന്യാസ്ത്രീ സഭവിട്ടു ; സ്വയം പിരിയുന്നതായി കത്തെഴുതി ഒപ്പിടുവിക്കാന്‍ ശ്രമിച്ചു ; മഠം വിട്ടു പോകണമെങ്കില്‍ രാത്രി 8 മണിക്ക് ശേഷമോ പുലര്‍ച്ചെയോ വേണമെന്നും നിര്‍ദേശിച്ചു

uploads/news/2019/06/313123/nuns.jpg

കൊച്ചി: സിറോ മലബാര്‍ സഭയുടെ അസീസി സിസ്‌റ്റേഴ്‌സ് സന്യാസസഭയില്‍ അംഗമായിരുന്ന 29 വയസുകാരിയായ കന്യാസ്ത്രീ സഭ വിട്ടു. മാനസികപീഡനവും വിവേചനവുമാണു കാരണമെന്നു ബന്ധുക്കള്‍അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ കന്യാസ്ത്രീയുടെ പിതാവ് എത്തിയാണ് ചിറ്റൂരില്‍ ലൂര്‍ദ് ആശുപത്രിക്കു സമീപമുള്ള കോണ്‍വെന്റില്‍നിന്നു മകളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയത്.

12 വര്‍ഷം മുന്‍പ് പ്ലസ് വണ്ണിനു പഠിക്കുമ്പോഴാണു കന്യാസ്ത്രീസമൂഹത്തില്‍ ചേര്‍ന്നത്. കുടുംബം സാമ്പത്തികമായി തീര്‍ത്തും പിന്നാക്കമായതിനാല്‍ മാനസികമായി പീഡിപ്പിക്കുകയാണെന്നു വീട്ടുകാരെ അറിയിച്ചിരുന്നു. എന്തും സഹിച്ച് തുടരാന്‍ ശ്രമിച്ചു. എന്നാല്‍, പീഡനം അതിരുവിട്ടതോടെ കൂട്ടിക്കൊണ്ടുപോകാന്‍ കന്യാസ്ത്രീ വീട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു. സ്വയം പിരിഞ്ഞുപോകുകയാണെന്നു കത്ത് എഴുതിനല്‍കണമെന്നായിരുന്നു മഠം അധികൃതരുടെ ആവശ്യം.

അതിനു കന്യാസ്ത്രീയും കുടുംബവും വിസമ്മതിച്ചു. തുടര്‍ന്ന്, മഠം അധികൃതര്‍തന്നെ കന്യാസ്ത്രീയുടെ പിതാവിന്റെ പേരില്‍ ഒരു കത്ത് തയാറാക്കി. മഠത്തില്‍നിന്നു സ്വയം വിട്ടുപോകുകയാണെന്നായിരുന്നു ഉള്ളടക്കം. അതില്‍ ഒപ്പുവയ്ക്കാന്‍ കന്യാസ്ത്രീയുടെ പിതാവ് വിസമ്മതിച്ചു. അതോടെ, മഠം വിട്ടുപോകണമെങ്കില്‍ അതു മറ്റുള്ളവര്‍ക്കു മുന്‍പിലൂടെ ആകരുതെന്നും പുലര്‍ച്ചെയോ രാത്രി എട്ടിനുശേഷമോ മാത്രമേ പോകാവൂ എന്നും മഠത്തില്‍നിന്നു നിര്‍ദേശിച്ചു. അതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയെത്തി പിതാവ് മകളെ കൂട്ടിക്കൊണ്ടുപോയത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW