Monday, August 19, 2019 Last Updated 12 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 07 Jun 2019 01.56 AM

നീറ്റ്‌ യു.ജി. മെഡി. പ്രവേശന പരീക്ഷ; പാലാ ബ്രില്യന്റിന്‌ ഉന്നത വിജയം

uploads/news/2019/06/313086/v3.jpg

പാലാ: നീറ്റ്‌ യു.ജി. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പാലാ ബ്രില്യന്റിന്‌ ഉന്നത വിജയം. ഓള്‍ ഇന്ത്യ റാങ്ക്‌ 31, 33 ഉള്‍പ്പെടെ ആദ്യ ആയിരം റാങ്കില്‍ 97 പേര്‍ പാലാ ബ്രില്യന്റ്‌ സ്‌റ്റഡി സെന്ററില്‍ പഠിച്ചവരാണ്‌. കേരളത്തില്‍നിന്ന്‌ ആകെ 110 പേരാണുള്ളത്‌. ആദ്യ രണ്ടായിരം റാങ്കില്‍ 210ഉം പതിനായിരത്തില്‍ ആയിരത്തോളം പേരും ഇവിടുത്തെ കുട്ടികളാണ്‌. കേരളത്തില്‍നിന്ന്‌ 1200 കുട്ടികളെ ആദ്യ പതിനായിരം റാങ്കില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ. ഇവിടെ പരിശീലനം നേടിയ ഹൃദ്യലക്ഷ്‌മി ബോസ്‌ 687 മാര്‍ക്ക്‌ നേടി അഖിലേന്ത്യാതലത്തില്‍ 31-ാം റാങ്കും കേരളത്തില്‍ പെണ്‍കുട്ടികളില്‍ ഒന്നാം റാങ്കും ഇന്ത്യയില്‍ അഞ്ചാം സ്‌ഥാനവും കരസ്‌ഥമാക്കി. കാസര്‍കോഡ്‌, വിവേകാനന്ദ നഗര്‍, ഭദ്രം, ടി.പി. ബോസിന്റെയും (എന്‍ജിനീയര്‍) അധ്യാപികയായ ടി.എന്‍. ജെമിനിമോളിന്റെയും മകളാണ്‌. കാസര്‍കോഡ്‌ കേന്ദ്രീയ വിദ്യാലയത്തില്‍നിന്നുമാണ്‌ പ്ലസ്‌ടു പഠനം പൂര്‍ത്തിയാക്കിയത്‌.
മലപ്പുറം താനൂര്‍ സ്വദേശി, വി.പി. അശ്വിന്‍ 686 മാര്‍ക്കു നേടി അഖിലേന്ത്യാതലത്തില്‍ 33-ാം റാങ്കിനും സംസ്‌ഥാനതലത്തില്‍ മൂന്നാം റാങ്കിനും അര്‍ഹനായി. വി.പി. ബിനോയിയുടെയും അധ്യാപികയായ സിന്ധു പിയുടെയും മകനാണ്‌. താനൂര്‍ എം.ഇ.എസ്‌. സെന്‍ട്രല്‍ സ്‌കൂളില്‍നിന്നാണ്‌ പ്ലസ്‌ടു പഠനം പൂര്‍ത്തിയാക്കിയത്‌. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ബ്രില്യന്റില്‍ ചേര്‍ന്ന യോഗത്തില്‍ അനുമോദിച്ചു.

Ads by Google
Friday 07 Jun 2019 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW