Wednesday, August 21, 2019 Last Updated 21 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 07 Jun 2019 01.28 AM

56 ടണ്‍ ഭാരമുള്ള പാലം കട്ടോണ്ടുപോയി!

മോസ്‌കോ: റഷ്യയിലെ മുര്‍മാന്‍സ്‌ക്‌ മേഖലയിലെ ഉംബ നദിക്കു കുറുകേയുള്ള പാലം കാണാനില്ല!. 56 ടണ്‍ ഭാരവും 75 അടി നീളവുമുള്ള പാലം ആരോ മോഷ്‌ടിച്ചതെന്ന്‌ അനുമാനം. സംഭവത്തെക്കുറിച്ച്‌ അന്വേഷണം തുടങ്ങി.
ആര്‍ടിക്‌ മേഖലയോട്‌ ചേര്‍ന്നാണു മുര്‍മാന്‍സ്‌ക്‌. ഐകുവന്‍, ലൊവോസെറോ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നതാണു പാലം. പുതിയ പാലം നിര്‍മിച്ചതിനാല്‍ പഴയ പാലം ഉപയോഗിക്കുന്നില്ലായിരുന്നു. ലോഹഭാഗങ്ങള്‍ മോഷ്‌ടിക്കുന്നവരായിരിക്കാം സംഭവത്തിന്‌ പിന്നിലെന്നാണു നാട്ടുകാരുടെ നിലപാട്‌.
കഴിഞ്ഞ 16 നു റഷ്യയിലെ സമൂഹമാധ്യമമായ വി.കെയിലാണ്‌ ആദ്യം തകര്‍ന്ന പാലത്തിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്‌. ഇതില്‍ നദിയില്‍ പാലത്തിന്റെ ഒരു ഭാഗം മുങ്ങിക്കിടക്കുന്നത്‌ കാണാം. പിന്നീട്‌ വന്ന ചിത്രങ്ങളില്‍ മുങ്ങിയനിലയിലുള്ള ഭാഗങ്ങളും അപ്രത്യക്ഷമായി.

Ads by Google
Friday 07 Jun 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW