Friday, August 23, 2019 Last Updated 12 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 06 Jun 2019 10.43 AM

പ്രവേശനോത്സവത്തില്‍ കോഴിക്കോട് കെഎസ്‌യു പ്രതിഷേധം ; അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളും ചേര്‍ന്ന് തടഞ്ഞു

uploads/news/2019/06/312894/ksu.jpg

കോഴിക്കോട്: പ്രവേശനോത്സവം നടക്കുന്നതിനിടയില്‍ പ്രതിഷേധവുമായി എത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ അദ്ധ്യാപകരും മാതാപിതാക്കളും ചേര്‍ന്ന് തടഞ്ഞു. ഇവരെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു നീക്കി. കോഴിക്കോട് ടൗണ്‍ സ്‌കൂളില്‍ പരിപാടിയില്‍ വേദിക്ക് സമീപമെത്തി പ്രതിഷേധിച്ച പത്ത് കെഎസ്‌യു പ്രവര്‍ത്തകരെയാണ് സ്‌കൂള്‍ അദ്ധ്യാപകരും പ്രവേശനോത്സവത്തില്‍ പങ്കെടുക്കാനെത്തിയ മാതാപിതാക്കളും ചേര്‍ന്ന് തടഞ്ഞത്.

വിദ്യാര്‍ത്ഥികളുടെ പരീക്ഷാപേപ്പര്‍ അദ്ധ്യാപകന്‍ തിരുത്തിയെഴുതിയ സംഭവത്തില്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാനത്ത് ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനും എതിരേയായിരുന്നു പ്രതിഷേധം. മന്ത്രി ടിപി രാമകൃഷ്ണന്‍ അതിഥിയായിരുന്ന ചടങ്ങിലെ വേദിയ്ക്ക് സമീപത്തേക്ക് പത്തോളം കെഎസ്‌യൂ പ്രവര്‍ത്തകര്‍ പതാകയുമേന്തി എത്തുകയായിരുന്നു. തുടര്‍ന്ന് പരിപാടിക്കായി എത്തിയ മാതാപിതാക്കളും നാട്ടുകാരും സ്‌കൂള്‍ അദ്ധ്യാപകരും ചേര്‍ന്ന് ഇവരെ തടയുകയും ചെറിയ കയ്യാങ്കളിക്ക് ശേഷം ബലപ്രയോഗത്തിലൂടെ തന്നെ പുറത്താക്കുകയുമായിരുന്നു.

സമരക്കാരെ ഉടന്‍ തന്നെ പോലീസെത്തി അറസ്റ്റ് ചെയ്തു നീക്കി. തലേന്ന് മുതല്‍ പ്രവേശനോത്സവത്തിനായി മാതാപിതാക്കളും അദ്ധ്യാപകരും തയ്യാറെടുപ്പ് നടത്തുകയായിരുന്നു. ആദ്യദിനം തന്നെ പ്രതിഷേധവുമായി എത്തിയത് അംഗീകരിക്കാന്‍ കഴിയില്ല എന്നായിരുന്നു നാട്ടുകാരുടെ നിലപാട്. അതേസമയം ഇന്ന് പ്രതിഷേധം ഉണ്ടാകുമെന്ന് നേരത്തേ തന്നെ അറിയിപ്പ് കിട്ടിയിരുന്നതായിട്ടാണ് മാധ്യമപ്രവര്‍ത്തകരും പറയുന്നത്.

അതേസമയം സുരക്ഷാ സംവിധാനത്തിന് സ്‌കൂള്‍ പോലീസ് സഹായം തേടിയിരുന്നോ എന്ന് വ്യക്തമല്ല. പ്രതിഷേധം ഉണ്ടായപ്പോള്‍ തന്നെ പോലീസും സ്ഥലത്തെത്തുകയുണ്ടായി. അതിനിടയില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചതായി കെഎസ്‌യു പ്രവര്‍ത്തകരും സ്‌കൂളിലെ അദ്ധ്യാപിക അടക്കമുള്ളവരെ കയ്യേറ്റം ചെയ്തതായി അദ്ധ്യാപകരും ആരോപണം ഉന്നയിച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW