Monday, August 19, 2019 Last Updated 12 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jun 2019 05.07 PM

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്: 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം എത്തുമെന്ന് സ്‌കൈ മെറ്റ് പ്രവചനം

Monsoon, Sky met

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. വ്യാഴം വെള്ളി ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലെ ശക്തമായ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഈ മാസം എട്ട്, ഒമ്പത് തിയതികളില്‍ ചിലയിടങ്ങളില്‍ ഇടിയോടു കുടിയ ശക്തമായ മഴയ്ക്കു ം സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.

അതേസമയം കേരളത്തില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷമെത്തുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്‌കൈ മെറ്റ് പ്രവചനം. ഇക്കൊല്ലം കാലവര്‍ഷം ദുര്‍ബലമായിരിക്കുമെന്നും സ്‌കൈ മെറ്റ് വിദഗ്ധന്‍ സമര്‍ ചൗധരി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 65 വര്‍ഷത്തിനിടെ ഏറ്റവും വരള്‍ച്ച രേഖപ്പെടുത്തിയ രണ്ടാമത്തെ വര്‍ഷമാണിതെന്നും അദേഹം പറഞ്ഞു.

Ads by Google
Wednesday 05 Jun 2019 05.07 PM
Ads by Google
Loading...
LATEST NEWS
TRENDING NOW