Friday, August 23, 2019 Last Updated 38 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jun 2019 01.22 AM

കട്ടപ്പനയില്‍ വിദ്യാഭ്യാസ സെമിനാര്‍

കൊച്ചി: ഒട്ടനവധി തൊഴില്‍ സാധ്യതയുള്ള ലോജിസ്‌റ്റിക്‌സ്‌, ബാങ്കിങ്‌ മേഖലയെക്കുറിച്ചും അതിന്റെ തൊഴിലവസരങ്ങളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്ക്‌ അടുത്തറിയാന്‍ സുവര്‍ണാവസരം. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലോജിസ്‌റ്റിക്‌സ്‌ കേരളാ ചാപ്‌റ്ററായ ലണ്ടന്‍ കോളജ്‌ ലോജിസ്‌റ്റിക്‌സ്‌, ബാങ്കിങ്‌ കോഴ്‌സുകളും അതിന്റെ തൊഴില്‍ അവസരങ്ങളും പരിചയപ്പെടുത്തുന്ന സൗജന്യ സെമിനാര്‍ സംഘടിപ്പിക്കുന്നു.
പ്ലസ്‌2, ഡിഗ്രി കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക്‌ എയര്‍പോര്‍ട്ട്‌, ഷിപ്പിങ്‌, വെയര്‍ ഹൗസ്‌, റീട്ടെയില്‍ തുടങ്ങിയ നിരവധി മേഖലകളില്‍ ശരിയായ പഠനം തെരഞ്ഞെടുക്കുന്നതിലുടെ വന്‍ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും.
എട്ടിനു രാവിലെ 10നു കട്ടപ്പന ടി.ബി. ജങ്‌ഷനിലുള്ള കട്ടപ്പന സര്‍വീസ്‌ ബാങ്ക്‌ ഓഡിറ്റോറിയത്തില്‍വച്ച്‌ ഈ മേഖലയിലെ വിദഗ്‌ധര്‍ നടത്തുന്ന ക്ലാസില്‍ വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ നേരിട്ട്‌ ദുരീകരിക്കാനുള്ള അവസരവും ശേഷം പഴ്‌സണല്‍ കൗണ്‍സിലിങ്ങും ലഭ്യമാണ്‌.
സൗജന്യ രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക. 8138061919, 8129999536. വാട്ട്‌സ്‌ ആപ്പ്‌: 7356174174.

Ads by Google
Wednesday 05 Jun 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW