Tuesday, August 20, 2019 Last Updated 16 Min 11 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 05 Jun 2019 01.17 AM

ദൈവം തന്ന ജലവും വായുവും വേണ്ടെന്ന്‌ പറയുകയാണോ നമ്മള്‍

uploads/news/2019/06/312806/bft1.jpg

സര്‍വം ജലമാണ്‌. ജീവന്‍ തളിരിടുന്നത്‌ ജലത്തില്‍ നിന്നാണ്‌. ജലം അമ്മയും അന്നവും അമൃതുമാണ്‌. യജുര്‍വേദത്തിലെ ഈ ജലമന്ത്രം പ്രാവര്‍ത്തികമാക്കാന്‍ കൂടിയുള്ളതാണെന്ന തിരിച്ചറിയുന്നിടത്താണ്‌ ജീവന്‍ നിലനില്‍ക്കുന്നത്‌. ഇന്ന്‌ ശുദ്ധജലമോ ശുദ്ധവായുമോ കിട്ടാനില്ല.
കഴിഞ്ഞ ദിവസം വാട്‌സ്‌ആപ്പില്‍ വായിച്ച ഒരു സന്ദേശം ഇന്നു പ്രസക്‌തമാണ്‌. ലോകത്തിലെ ഏറ്റവും ഗുണമേന്മയുള്ള ശുദ്ധവായു എന്ന അവകാശവാദവുമായി കനേഡിയന്‍ കമ്പനി വൈറ്റലിറ്റി എയര്‍ കുപ്പിയില്‍ നിറച്ച ജീവവായുവുമായി ഇന്ത്യന്‍ വിപണിയിലേക്ക്‌. വായുമലിനീകരണത്തില്‍, ലോകാരോഗ്യ സംഘടനയുടെ റാങ്കിങ്ങില്‍ ഒന്നാം സ്‌ഥാനത്ത്‌ നില്‍ക്കുന്ന ന്യൂഡല്‍ഹിയെയാണ്‌ ആദ്യ വിപണിയായി ഇവര്‍ തിരഞ്ഞെടുത്തിരിക്കുന്നത്‌. 1965 ല്‍ മുംബൈ ആസ്‌ഥാനമായുള്ള ബിസ്‌ലെറി ബോട്ടില്‍ഡ്‌ ഡ്രിങ്കിങ്‌ വാട്ടര്‍ എന്ന ആശയവുമായി ഇന്ത്യന്‍ വിപണിയിലേക്ക്‌ എത്തിയപ്പോള്‍ നമ്മള്‍ നെറ്റിചുളിച്ച്‌ നിസാരമായാണ്‌ കണ്ടത്‌.
എന്നാലിന്ന്‌ കുപ്പിവെള്ളം വാങ്ങികുടിക്കാത്തവരായി ആരുംതന്നെയില്ലെന്ന്‌ പറയാം. അതുകൊണ്ട്‌ തന്നെ അന്നത്തെ കുപ്പിവെള്ള വ്യവസായത്തിന്റെ പാത പിന്തുടര്‍ന്ന്‌ കുപ്പിയില്‍ ശുദ്ധവായുവുമായി വിദേശ കമ്പനി ഇന്ത്യയിലേക്കെത്തുന്നതിനെ നമുക്ക്‌ നിസാരമായി കാണാനാവില്ല. ഇതിനോടകം തന്നെ 100 കുപ്പികള്‍ ഇന്ത്യയില്‍ എത്തിക്കഴിഞ്ഞതായാണ്‌ അറിയുന്നത്‌. മൂന്ന്‌ ലിറ്ററിന്റെയും എട്ട്‌ ലിററിന്റെയും കുപ്പികളില്‍ വരുന്ന ജീവവായുവിന്‌ യഥാക്രമം 1,450 രൂപയും 2,800 രൂപയുമാണ്‌ ഈടാക്കുന്നത്‌. വൈറ്റലിറ്റി എയറിന്റെ കണക്കില്‍ നാം വലിക്കുന്ന ഓരോ ശ്വാസവും 12.50 രൂപ മൂല്യമുള്ളതാണ്‌. തീര്‍ച്ചയായും ഭാവിയില്‍ ശുദ്ധവായുവിന്‌ വേണ്ടി കുത്തകമുതലാളിമാരുടെ മുന്നില്‍ ഇരക്കേണ്ടി വരുന്ന അവസ്‌ഥയുടെ, വരാനിരിക്കുന്ന അപകടത്തിന്റെ സൂചനയാണിത്‌. കുന്നും മലയും ഇടിച്ചും, കുളങ്ങളും കായലുകളും നികത്തിയും, മരങ്ങളും കാടുകളും വെട്ടി നിരത്തിയും നമ്മള്‍ നശിപ്പിച്ചത്‌ പ്രകൃതി കനിഞ്ഞു നല്‍കിയ പരിശുദ്ധമായ വെള്ളവും വായുവുമാണ്‌. ആയിരം മടങ്ങു ശുദ്ധവായു നല്‍കുന്ന ആല്‍മരങ്ങള്‍ ഇപ്പോള്‍ നശിപ്പിക്കുന്നതല്ലാതെ ആരും നട്ടുവളര്‍ത്താന്‍ ശ്രമിക്കുന്നില്ല. എന്റെ കാലം കഴിയുന്നവരെ എനിക്ക്‌ നന്നായി ജീവിക്കണം എന്ന ചിന്ത മാത്രം. ഇനിയെങ്കിലും പ്രവര്‍ത്തിച്ചു തുടങ്ങിയില്ലെങ്കില്‍ പണമുള്ളവന്‌ മാത്രം അവകാശപ്പെട്ടതാവും ശുദ്ധവായുവും ശുദ്ധജലവും.

ശുദ്ധവായു വിലയ്‌ക്ക്‌ വാങ്ങാതിരിക്കണമെങ്കില്‍

മരങ്ങളാണ്‌ പ്രാണവായുവിന്റെ ഉറവിടമെന്ന്‌ കൊച്ചുകുട്ടികള്‍ക്ക്‌ പോലും അറിയാം. പ്രതിവര്‍ഷം ഒരു മരം പുറത്തു വിടുന്നത്‌ ഏകദേശം 117 കിലോഗ്രാം ഓക്‌സിജനനാണ്‌. ഇന്ത്യന്‍ ഭൂവിസ്‌തൃതയുടെ 32 ശതമാനത്തോളം ഭൂനശീകരണത്തിന്‌ വിധേയമായികൊണ്ടിരിക്കുകയാണ്‌. ഓരോ മരങ്ങളും മുറിച്ചു മാറ്റപ്പെടുമ്പോള്‍ അവ എത്ര വര്‍ഷങ്ങളെടുത്താണ്‌ വളര്‍ന്നുവലുതായതെന്ന്‌ നാം ഓര്‍ക്കണം.
കേരളത്തില്‍ റോഡ്‌ വികസത്തിന്റെയും മറ്റും വന്‍തോതില്‍ മരങ്ങള്‍ മുറിച്ചു മാറ്റപ്പെടുന്നുണ്ട്‌. ഇതിലൂടെ ഭൂമി അസഹനീമായ ചൂടിനാല്‍ ഉരുകുകയാണ്‌. ഫിലിപ്പൈന്‍സില്‍ വിദ്യാര്‍തഥികള്‍ക്ക്‌ ബിരുദം ലഭിക്കണമെങ്കില്‍ 10 മരത്തൈകള്‍ വച്ചുപിടിപ്പിക്കണമെന്നാണ്‌ നിയമം . ഇതിലൂടെ പ്രതിവര്‍ഷം 1750 ലക്ഷം മരത്തൈകള്‍ വച്ചുപിടിപ്പിക്കാമെന്നാണ്‌ കരുതുന്നത്‌. ഇവിടെയുള്ള മുക്കാല്‍ ഭാഗവും വനനശീകരണത്തിന്‌ ഇരയായപ്പോഴാണ്‌ ഇത്തരം നടപടിയുമായി രാജ്യം മുന്നോട്ടു പോകുന്നത്‌. മാത്രമല്ല ഇനി വരുന്ന തലമുറയ്‌ക്ക്‌ ഹരിതാഭമായ ഒരു രാജ്യത്തെ നല്‍കാമെന്ന ലക്ഷ്യത്തോടെയാണിത്‌. ഇത്തരം നിയമം ഒരിടത്ത്‌ മാത്രമല്ല ലോകമെമ്പാടും നടപ്പിലാക്കിയാല്‍ ഈ ഭൂമിയെ പച്ചപ്പിലേക്ക്‌ നമുക്ക്‌ തിരികെ കൊണ്ടുവരാം.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 05 Jun 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW