Tuesday, August 20, 2019 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jun 2019 04.47 PM

ഔഡി എ 3 സെഡാന് 4.94 ലക്ഷം രൂപ വരെ വിലക്കുറവ്

uploads/news/2019/06/312637/Auto040619d.jpg

എ3 സെഡാന്റെ പുതുക്കിയ വില ഔഡി ഇന്ത്യ പ്രഖ്യാപിച്ചു. ഇപ്പോള്‍ 28.99 ലക്ഷം മുതല്‍ 31.99 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. നേരത്തെ 33.12 ലക്ഷം മുതല്‍ 36.12 ലക്ഷം രൂപ വരെയായിരുന്നു. ഔഡി എ3 ഇന്ത്യയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിലാണ് വില കുറച്ചിരിക്കുന്നത്.

മെഴ്‌സേഡസ് ബെന്‍സ് സിഎല്‍എയാണ് ഔഡി എ3 സെഡാന്റെ ഇന്ത്യയിലെ പ്രധാന എതിരാളി. 35 ടിഎഫ്എസ്‌ഐ പ്രീമിയം പ്ലസ്, 35 ടിഎഫ്എസ്‌ഐ ടെക്‌നോളജി, 35 ടിഡിഐ പ്രീമിയം പ്ലസ്, 35 ടിഡിഐ ടെക്‌നോളജി എന്നീ നാല് വേരിയന്റുകളില്‍ ഇന്ത്യയില്‍ ഔഡി എ3 ലഭിക്കും. 7.0 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജിംഗ് സഹിതം ഔഡി ഫോണ്‍ ബോക്‌സ്, പനോരമിക് സണ്‍റൂഫ്, റിയര്‍ എസി വെന്റുകളോടെ ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഔഡി ലോഗോ പ്രദര്‍ശിപ്പിക്കുന്ന എല്‍ഇഡി പഡില്‍ ലൈറ്റുകള്‍ എന്നിവ സവിശേഷതകളാണ്.

ഔഡി എ3 സെഡാന്റെ എന്‍ജിന്‍ ഓപ്ഷനുകള്‍ 1.4 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 2.0 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എന്നിവയാണ്. പെട്രോള്‍ എന്‍ജിന്‍ 150 എച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ഡീസല്‍ മോട്ടോര്‍ 143 എച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. പെട്രോള്‍ എന്‍ജിന്റെ കൂടെ 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെച്ചപ്പോള്‍ ഡീസല്‍ എന്‍ജിനുമായി 6 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചു.

സൈഡ് സ്‌കര്‍ട്ടുകള്‍, സ്‌പോര്‍ടി ബംപറുകള്‍, എസ് ലൈന്‍ ഗ്രില്‍, റിയര്‍ ഡിഫ്യൂസര്‍, ക്രോം ടെയ്ല്‍പൈപ്പുകള്‍, എസ് ലോഗോയുള്ള ഇല്യുമിനേറ്റഡ് ഡോര്‍ സില്ലുകള്‍, മുന്നിലെ ഫെന്‍ഡറുകളില്‍ എസ് ലൈന്‍ ബാഡ്ജ് എന്നിവ ഉള്‍പ്പെടുന്ന എസ് ലൈന്‍ പാക്കേജിലും ഔഡി എ3 സെഡാന്‍ ലഭിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW