Saturday, June 22, 2019 Last Updated 10 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jun 2019 01.46 PM

സംസ്ഥാനത്ത് ഇന്ന് ഇടിയോട് കൂടിയ കനത്ത മഴ ; കാലവര്‍ഷം വ്യാഴാഴ്ച കേരള തീരത്ത് എത്തും

uploads/news/2019/06/312606/mopnsoon-clouds.jpg

തിരുവനന്തപുരം : കേരളത്തില്‍ കാലവര്‍ഷത്തിന്റെ സൂചന നല്‍കി ഇന്ന് സംസ്ഥാനത്ത് ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത. കാലവര്‍ഷം വ്യാഴാഴ്ച മുതല്‍ കേരളത്തില്‍ കാലവര്‍ഷം പെയ്തു തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശുമെന്നാണ് സൂചന.

മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ ആറ് മുതല്‍ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നും തുടക്കത്തില്‍ ദുര്‍ബലമാകുന്ന മഴ പിന്നീട് ശക്തമാകും.

ഇത്തവണ വേനല്‍മഴയില്‍ 55 ശതമാനം കുറവാണെന്നാണ് വിലയിരുത്തല്‍. സാധാരണ മാര്‍ ഒന്നുമുതല്‍ മേയ് 31 വരെ ലഭിക്കേണ്ട മഴയില്‍ പകുതി മാത്രമാണ് പെയ്തത്. 379.7 മില്ലീമീറ്റര്‍ കിട്ടേണ്ടിടത്ത് കിട്ടിയത് 169.6 മില്ലീമീറ്റര്‍ മാത്രമാണ്. വയനാട്ടില്‍ മാത്രമാണ് കാര്യമായി വേനല്‍മഴ പെയ്തത്.

Ads by Google
Ads by Google
Loading...
TRENDING NOW