Wednesday, August 21, 2019 Last Updated 3 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jun 2019 10.52 AM

ഏറനാട്ടില്‍ നോമ്പുതുറ ഒരുക്കി അമ്പല കമ്മറ്റി; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ifthar meet

മതസൗഹാര്‍ദ്ദത്തിന്റെ നന്മ നിറഞ്ഞ പ്രവൃത്തികള്‍ നമ്മള്‍ പലരെ കുറിച്ചും കേള്‍ക്കാറുണ്ട്. ഇത്തരം പ്രവൃത്തികള്‍ വാര്‍ത്തയാകാറുമുണ്ട്. ഈ റമദാന്‍ മാസത്തില്‍ ഒരു മതസൗഹാര്‍ദ്ദ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഏറനാട്ടില്‍ നോമ്പുതുറ ഒരുക്കിയ അമ്പല കമ്മറ്റിക്കാരുടെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. നോമ്പുതുറയ്ക്കായി ആഹാരം പാകം ചെയ്യുന്നതു മുതലുള്ള ഒരുക്കങ്ങളുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

'' ഏറനാട്ടിലെ ഒരു അമ്പലകമ്മറ്റി ഒരുക്കിയ നോമ്പുതുറ. ഇതാണ് നമ്മുടെ കേരളം. ലോകാവസാനം വരെ ഈ മതസൗഹാര്‍ദ്ദം നിലനില്‍ക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുക''. -എന്ന കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചെറുപ്പക്കാരും കുട്ടികളും ഉള്‍പ്പെടുന്ന ഒരു കൂട്ടം ആളുകളാണ് നോമ്പുതുറ വിഭവങ്ങള്‍ തയ്യാറാക്കുന്നത്.

Ads by Google
Tuesday 04 Jun 2019 10.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW