Sunday, August 18, 2019 Last Updated 55 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jun 2019 09.57 AM

ഇനി സ്‌ട്രോ പുല്ലുകൊണ്ട്, പ്ലാസ്റ്റിക്കിനെ തുരത്താന്‍ പുതിയ തന്ത്രവുമായി വിയറ്റ്‌നാം

reduce plastic

പണ്ട് പ്രകൃതി നല്‍കുന്ന സാധനങ്ങള്‍ കൊണ്ടാണ് വീട്ടുപകരണങ്ങളും മറ്റ് സാധനങ്ങളുമൊക്കെ നമ്മള്‍ കൈകാര്യം ചെയ്തിരുന്നത്. അന്ന് അതിനോടൊപ്പം ആരോഗ്യകരമായ ശരീരവും മനസും നമുക്ക് സ്വന്തമായിരുന്നു. എന്നാല്‍ ഇന്ന് എളുപ്പത്തിനായി ഈ സാധനങ്ങളുടെ സ്ഥാനത്ത് പ്ലാസ്റ്റിക് ഇടം പിടിച്ചു. പ്ലാസ്റ്റിക്കിനെ തുരത്തുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു വന്ന ഒരു വിയറ്റ്നാമുകാരനാണ് ശ്രദ്ധേയനാകുന്നത്.

സ്ട്രോ നിര്‍മ്മാണ കമ്പനിയായ ഒങ് ഹട്ട് കോയുടെ ഉടമയാണ് ട്രാന്‍ മിന്‍ ടിന്‍. പ്ലാസ്റ്റികിനെതിരെ എന്തെങ്കിലും ചെയ്യണം എന്ന ഇദ്ദേഹത്തിന്റെ ചിന്തയില്‍ നിന്നു ഉടലെടുത്തത് ഗംഭീരന്‍ പുല്ലുകൊണ്ടുള്ള സ്ട്രോകളാണ്. തെക്ക് പടിഞ്ഞാറന്‍ വിയറ്റ്‌നാമിലെ മെക്കോങ്ങ് ഡെല്‍റ്റ പ്രദേശത്തു കാണപ്പെടുന്ന പുല്ലില്‍ നിന്നുമാണ് ഇദ്ദേഹം സ്‌ട്രോ നിര്‍മ്മിച്ചത്. ഈ പുല്ല് സ്‌ട്രോയുടെ രൂപത്തില്‍ തന്നെയാണുള്ളത്. അതിനാല്‍ തന്നെ സ്‌ട്രോയായി ഉപയോഗിക്കാന്‍ എളുപ്പമാണ്.

പച്ചയായും ഉണങ്ങിയും ഇത് വിപണിയില്‍ എത്തിക്കുന്നു. 20 സെന്റി മീറ്റര്‍ നീളമായിരിക്കും ഇതിനുണ്ടാവുക. പച്ച പുല്ലുകൊണ്ടുള്ള സ്‌ട്രോ എയര്‍ടൈറ്റ് ബാഗിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കില്‍ ഏകദേശം രണ്ടാഴ്ചയോളം ഉപയോഗിക്കാം. കൂടുതല്‍ കാലം സ്‌ട്രോ ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ ഉപ്പുവെള്ളത്തിലിട്ട് ചൂടാക്കി ഉണക്കി സൂക്ഷിച്ചാല്‍ മതി. ഉണങ്ങിയ സ്‌ട്രോയാണെങ്കില്‍ 6 മാസത്തോളം കേടുവരാതെ ഉപയോഗിക്കാം.

Ads by Google
Tuesday 04 Jun 2019 09.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW