Saturday, August 24, 2019 Last Updated 52 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jun 2019 01.46 AM

വെറ്ററിനറി സര്‍വകലാശാലയില്‍ പഠിക്കാം

uploads/news/2019/06/312525/1.jpg

വയനാട്ടിലെ പൂക്കോട്‌ ആസ്‌ഥാനമായുള്ള കേരള വെറ്ററിനറി ആന്‍ഡ്‌ ആനിമല്‍ സയന്‍സസ്‌ യൂണിവേഴ്‌സിറ്റി 2019-20 വര്‍ഷത്തെ വിവിധ കോഴ്‌സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.
ഡിപേ്ലാമ മുതല്‍ ഡോക്‌ടറല്‍ പ്രോഗ്രാം വരെയാണ്‌ റെഗുലര്‍ കോഴ്‌സുകള്‍. സാങ്കേതികപരമായ വിദൂര വിദ്യാഭ്യാസ കോഴ്‌സുകളുമുണ്ട്‌.
പ്ലസ്‌ ടു യോഗ്യതയുള്ളവര്‍ക്ക്‌ ബാച്ചിലര്‍ ഓഫ്‌ വെറ്ററിനറി സയന്‍സ്‌ ആന്‍ഡ്‌ ആനിമല്‍ ഹസ്‌ബന്‍ഡറി (ബി.വി.എസ്‌സി ആന്‍ഡ്‌ എ.എച്ച്‌), ഡയറി ടെക്‌നോളജി ബിടെക്‌, ഫുഡ്‌ ടെക്‌നോളജി ബിടെക്‌, ബി.എസ്‌സി പൗള്‍ട്രി പ്ര?ഡക്‌ഷന്‍ ആന്‍ഡ്‌ ബിസിനസ്‌ മാനേജ്‌മെന്റ്‌, ഡിപേ്ലാമ ഇന്‍ ഡയറി സയന്‍സ്‌, ഡിപേ്ലാമ ഇന്‍ പൗള്‍ട്രി പ്ര?ഡക്‌ഷന്‍, ഡിപേ്ലാമ ഇന്‍ ലബോറട്ടറി ടെക്‌നിക്‌സ്‌, ഡിപേ്ലാമ ഇന്‍ ഫീഡ്‌ ടെക്‌നോളജി എന്നീ കോഴ്‌സുകളുണ്ട്‌.
ബി.വി.എസ്‌സി ആന്‍ഡ്‌ എ.എച്ചിന്‌ കീം, വെറ്ററിനറികൗണ്‍സില്‍ എന്‍ട്രന്‍സ്‌ എന്നിവ വഴിയാണ്‌ പ്രവേശനം. ഡയറി ടെക്‌നോളജി ബിടെക്കിന്‌ കീമും ഐ.സി.എ.ആര്‍ എന്‍ട്രന്‍സും വഴിയാണ്‌ പ്രവേശനം. ഫുഡ്‌ ടെക്‌നോളജി ബി.ടെക്കിന്‌ കീം വഴി പ്രവേശനം നല്‍കും. പൗള്‍ട്രി പ്ര?ഡക്‌ഷന്‍ ബി.എസ്‌സിക്ക്‌ വെറ്ററിനറി സര്‍വകലാശാലയുടെ എന്‍ട്രന്‍സ്‌ വഴിയാണ്‌ പ്രവേശനം.
പി.ജി. പ്രോഗ്രാം
20 വിഷയങ്ങളില്‍ മാസ്‌റ്റര്‍ ഇന്‍ വെറ്ററിനറി സയന്‍സ്‌ കോഴ്‌സിന്‌ ഇപ്പോള്‍ അപേക്ഷിക്കാം. മൂന്നു വിഷയങ്ങളില്‍ എം.ടെക്കിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്‌. മറ്റു കോഴ്‌സുകള്‍: എം.എസ്‌സി വൈല്‍ഡ്‌ ലൈഫ്‌ സ്‌റ്റഡീസ്‌, എം.എസ്‌സി ബയോസ്‌റ്റാറ്റിസ്‌റ്റിക്‌സ്‌, എം.എസ്‌സി ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍ ഡയറി ഇന്‍ഡസ്‌ട്രി, എം.എസ്‌സി ബയോകെമിസ്‌ട്രി ആന്‍ഡ്‌ മോളിക്കുലാര്‍ ബയോളജി, എം.എസ്‌സി അപൈ്ലഡ്‌ മൈക്രോബയോളജി, എം.എസ്‌സി ആനിമല്‍ ബയോടെക്‌നോളജി, എം.എസ്‌സി ആനിമല്‍ സയന്‍സസ്‌, പി.ജി ഡിപേ്ലാമ ഇന്‍ കൈ്ലമറ്റ്‌ സര്‍വീസസ്‌, പി.ജി. ഡിപേ്ലാമ ഇന്‍ കൈ്ലമറ്റ്‌ സര്‍വീസസ്‌ ഇന്‍ ആനിമല്‍ അഗ്രിക്കള്‍ച്ചര്‍, പി.ജി.ഡിപേ്ലാമ ഇന്‍ വെറ്റിറനറി കാര്‍ഡിയോളജി, പി.ജി.ഡിപേ്ലാമ ഇന്‍ വെറ്ററിനറി അനസേഷിയോളജി.
ഡോക്‌ടറല്‍ പ്രോഗ്രാമുകള്‍
19 വിഷയങ്ങളിലായി വെറ്ററിനറി-ആനിമല്‍ സയന്‍സസില്‍ പിഎച്ച്‌.ഡി. ആറ്‌ വിഷയങ്ങളിലായി ബയോ സയന്‍സസില്‍ പിഎച്ച്‌.ഡി., കൈ്ലമറ്റ്‌ ചേഞ്ച്‌ ആന്‍ഡ്‌ ആനിമല്‍ അഗ്രിക്കള്‍ച്ചറില്‍ പിഎച്ച്‌.ഡി, മൂന്നു വിഷയങ്ങളിലായി ഡയറി സയന്‍സസില്‍ പിഎച്ച്‌.ഡി.
പി.ദി.ഡിപേ്ലാമ, ഡിപേ്ലാമ, സര്‍ട്ടിഫിക്കറ്റ്‌ എന്നീ ഇനങ്ങളിലായാണ്‌ വിദൂരവിദ്യാഭ്യാസ കോഴ്‌സുകളുള്ളത്‌.
പി.ജി.ഡിപേ്ലാമ
ലൈവ്‌ സ്‌റ്റോക്ക്‌-അഗ്രി ഒന്‍ട്രപ്രണര്‍ഷിപ്പ്‌, ഫുഡ്‌ സെക്യൂരിറ്റി മാനേജ്‌മെന്റ്‌, ഇന്‍ഫര്‍മാറ്റിക്‌സ്‌ ആന്‍ഡ്‌ മാനേജ്‌മെന്റ്‌, എതനോ ഫാര്‍മക്കോളജി, വണ്‍ ഹെല്‍ത്ത്‌, ടോക്‌സികോളജിക്‌ പതോളജി, ഫുഡ്‌ സേഫ്‌റ്റി ആന്‍ഡ്‌ ക്വാളിറ്റി അഷുറന്‍സ്‌, തെറാപ്യുറ്റിക്‌ മാനേജ്‌മെന്റ്‌ ഓഫ്‌ ഇന്‍ഫെൈക്ഷസ്‌ ഡിസീസസ്‌ ഓഫ്‌ പെറ്റ്‌ ആനിമല്‍സ്‌ ആന്‍ഡ്‌ പെറ്റ്‌ ബേര്‍ഡ്‌സ്‌, ഡയറി ഒന്‍ട്രപ്രെണര്‍ഷിപ്‌, പൗള്‍ട്രി ഒന്‍ട്രപ്രണര്‍ഷിപ്‌,
ഡിപേ്ലാമ
ഇന്റഗ്രേറ്റഡ്‌ ഫാമിങ്‌ഗ്‌ സിസ്‌റ്റംസ്‌, പൗള്‍ട്രി ഒന്‍ട്രപ്രണര്‍ഷിപ്‌, ഡയറി ഒന്‍ട്രപ്രണര്‍ഷിപ്‌.
സര്‍ട്ടിഫിക്കറ്റ്‌ പ്രോഗ്രാം
ഫാം ജേണലിസം, വണ്‍ ഹെല്‍ത്ത്‌ സര്‍വയലന്‍സസ്‌, ടോക്‌സികോളജിക്‌ പതോളജി, വെറ്ററിനറി ഹോമിയോപതി, കമ്യൂണിറ്റി ബേസ്‌ഡ്‌ ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റ്‌ .
സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സുകള്‍
ആനിമല്‍ ഹാന്‍ഡ്‌ലിങ്‌, ലൈവ്‌സ്‌റ്റോക്‌ പ്ര?ഡക്‌ഷന്‍, ഹിസ്‌റ്റോളജിക്കല്‍ ആന്‍ഡ്‌ മ്യൂസിയം ടെക്‌നിക്‌സ്‌, ഡയറി കാറ്റില്‍ പ്ര?ഡക്‌ഷന്‍ ആന്‍ഡ്‌ മാനേജ്‌മെന്റ്‌, മില്‍ക്‌ സ്‌കില്‍ ഡവലപ്‌മെന്റ്‌.
സര്‍വകലാശാലയുടെ ന്ദന്ദന്ദ.ത്മന്റന്ഥഗ്മ.ന്റ്യ.ദ്ധ എന്ന വെബ്‌സൈറ്റ്‌ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാനതീയതി ജൂണ്‍ 30.
പരീക്ഷാ ഫലം കാത്തിരിക്കുന്ന അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. കോഴ്‌സും ഫീസും സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലെ പ്ര?സ്‌പെക്‌ടസില്‍ നിന്നു ലഭിക്കും.

എം.എസ്‌. ജീജോ

Ads by Google
Tuesday 04 Jun 2019 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW