Wednesday, August 14, 2019 Last Updated 4 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 03 Jun 2019 03.25 PM

കെവിനെ പുഴയില്‍ മുക്കിക്കൊന്നത്; കൊല്ലപ്പെടുമ്പോള്‍ കെവിന് ബോധമുണ്ടായിരുന്നു; ഡോക്ടര്‍മാര്‍ മൊഴി നല്‍കി

അപകട മരണമോ ആത്മഹത്യയോ അല്ല. ബോധത്തോടെ മുങ്ങുമ്പോള്‍ ഒരാളുടെ ശ്വാസകോശത്തിലേക്ക് വലിച്ചുകയറ്റാവുന്ന അളവിലുള്ള വെള്ളം കെവിന്റെ ശ്വാസകോശത്തില്‍ ഉണ്ടായിരുന്നു.
kevin murder case

കോട്ടയം: കെവിന്‍ വധക്കേസില്‍ നിര്‍ണായക മൊഴിയുമായി ഫോറന്‍സിക് വിദഗ്ധര്‍. കെവിനെ പുഴയില്‍ മുക്കികൊല്ലുകയായിരുന്നു. കൊല്ലപ്പെടുമ്പോള്‍ കെവിന് ബോധമുണ്ടായിരുന്നു. കെവിന്റെ ശ്വാസകോശത്തിലെ വെള്ളത്തിന്റെ അളവ് ചൂണ്ടിക്കാട്ടിയാണ് ഫോറന്‍സിക് വിദഗ്ധര്‍ കോട്ടയത്തെ വിചാരണ കോടതിയില്‍ മൊഴി നല്‍കിയത്.

അരയ്‌ക്കൊപ്പം വെള്ളമുള്ള പുഴയില്‍ കെവിന് സ്വമേധയാ മുങ്ങിമരിക്കാനുള്ള സാധ്യതയില്ല. ശ്വാസകോശത്തില്‍ കയറിയ വെള്ളത്തിന്റെ അളവ് പരിശോധിക്കുമ്പോള്‍ ബോധത്തോടെ മുക്കിയാല്‍ മാത്രമേ ഇത്രയും വെള്ളം ഒരാളുടെ ശ്വാസകോശത്തില്‍ കയറുകയുള്ളുവെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ സംഘവം വിദഗ്ധ പരിശോധന നടത്തിയ മെഡിക്കല്‍ സംഘവും വിശദീകരിച്ചു.

അപകട മരണമോ ആത്മഹത്യയോ അല്ല. ബോധത്തോടെ മുങ്ങുമ്പോള്‍ ഒരാളുടെ ശ്വാസകോശത്തിലേക്ക് വലിച്ചുകയറ്റാവുന്ന അളവിലുള്ള വെള്ളം കെവിന്റെ ശ്വാസകോശത്തില്‍ ഉണ്ടായിരുന്നു. ശ്വാസകോശത്തിന്റെ ഒരു അറയില്‍ 170 മി.ലിറ്റര്‍ വെള്ളവും മറ്റൊരു അറയില്‍ 150 മി.ലിറ്റര്‍ വെള്ളവുമുണ്ടായിരുന്നുവെന്നും വിദഗ്ധര്‍ പറയുന്നു.

കെവിന്‍ മരിച്ചുകിടന്ന തെന്മലയിലെ പുഴ പരിശോധിച്ച വിദഗ്ധ സംഘവും കൊലപാതകമാണെന്ന സൂചനകള്‍ നല്‍കിയിരുന്നു. സ്വമേധയാ ഒരാള്‍ പുഴയിലേക്ക് ഓടിവീഴില്ലെന്നും ആ സമയത്ത് പുഴയിലെ വെള്ളം അരയ്‌കൊപ്പം മാത്രമായിരുന്നുവെന്നും വിദഗ്ധ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കെവിന്‍ പുഴയില്‍ മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം വാദിച്ചിരുന്നത്. കെവിനെയും സുഹൃത്തിനെയും കൊണ്ടുപോകുന്നതിനിടെ വാഹനത്തില്‍ നിന്നും ചാടി രക്ഷപ്പെട്ടിരുന്നുവെന്നുമായിരുന്നു പ്രതികള്‍ നല്‍കിയ മൊഴി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW