Saturday, August 24, 2019 Last Updated 21 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 03 Jun 2019 11.20 AM

വാട്‌സാപ്പിലെ പിഴവ് കണ്ടെത്തിയ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിക്ക് ഫേസ്ബുക്കിന്റെ ആദരം

uploads/news/2019/06/312358/rank.jpg

മങ്കൊമ്പ് : വാട്‌സ്ആപ്പിലെ ഗുരുതര പിഴവ് കണ്ടെത്തിയ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിക്ക് ഫേസ്ബുക്കിന്റെ ആദരം. ഉപയോക്താക്കള്‍ അറിയാതെ വാട്‌സാപ്പ് -യലുകള്‍ മറ്റുള്ളവര്‍ക്ക് പൂര്‍ണ്ണമായും നീക്കം ചെയ്യാമെന്ന പിഴവാണ് 19 കാരന്‍ കണ്ടെത്തിയത്.

പത്തനംതിട്ട മൗണ്ട് സിയോണ്‍ കോളജ് ഓഫ് എഞ്ചിനീയറിങിലെ ബിടെക് വിദ്യാര്‍ത്ഥിയായ കെ.എസ് അനന്തകൃഷ്ണനാണ് ഇത്തരത്തില്‍ ഫേസ്ബുക്കിന്റെ അംഗീകാരം ലഭിച്ചത്. രണ്ടു മാസം മുന്‍പാണ് വാട്‌സാപ്പിലെ പിഴവ് അനന്തകൃഷ്ണന്റെ ശ്രദ്ധയില്‍പ്പെട്ടത്. ശേഷം ഫേസ്ബുക്ക് അധികൃതരെ ഇക്കാര്യം അറിയിക്കുകയായിരുന്നു.

രണ്ടു മാസം പിഴവുകള്‍ നിരീക്ഷിച്ച് ബോധ്യപ്പെട്ടതോടെ ഫേസക്ബുക്ക് അധികൃതര്‍ അനന്തകൃഷ്ണന്‍െ സമീപിച്ചു. ഫേസ്ബുക്കിന്റെ ഹോള്‍ ഓഫ് ഫെയിം എന്ന അംഗീകാരം ലഭിച്ച അനന്തകൃഷ്ണന് ഫേസ്ബുക്ക് അധികൃതര്‍ 500 ഡേവളറും സമ്മാനമായി നല്‍കി.

ഈ വര്‍ഷത്തെ ഫേസ്ബുക്ക് താങ്ക്‌സ് പട്ടികയില്‍ 80-ാം സ്ഥാനമാണ് അനന്തകൃഷ്ണനുള്ളത്. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ മുതല്‍ ഹാക്കിങില്‍ ഗവേഷണം നടത്തി വരുന്ന അനന്തകൃഷ്ണന്‍ കേരള പോലീസിന്റെ സൈബര്‍ ഡോമുമായും സഹകരിക്കുന്നുണ്ട്. ആലപ്പുഴ മങ്കൊമ്പ് സ്വദേശികളായ കൃഷ്ണകുമാറിന്റെയും ശ്രീജയുടെയും മകനാണ്.

Ads by Google
Ads by Google
Loading...
TRENDING NOW