Thursday, August 15, 2019 Last Updated 4 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 03 Jun 2019 10.39 AM

ക്ലാസ്മുറി അകത്തുനിന്ന് പൂട്ടി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി അധ്യാപികയുടെ ലൈംഗികബന്ധം; പിടികൂടിയത് പ്രിന്‍സിപ്പാള്‍, പിന്നീട് സംഭവിച്ചതിങ്ങനെ

teacher and student

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപിക വന്‍ കുരുക്കില്‍. വിവാഹിതയായ 33കാരി അധ്യാപിക ക്ലാസ് മുറിയില്‍ വെച്ച് 14 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ജസ്സിക്ക ലാങ്‌ഫോര്‍ഡ് എന്ന അധ്യാപികയാണ് സംഭവത്തില്‍ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയത്.

അമേരിക്കയിലെ ഓഹിയോയിലാണ് സംഭവം ഉണ്ടായത്. ക്ലാസ് മുറി അകത്ത് നിന്നും അടച്ചിട്ടിരിക്കുന്നത് കണ്ട പ്രിന്‍സിപ്പിള്‍ കതകില്‍ മുട്ടിയപ്പോഴാണ് തങ്ങള്‍ പിടിക്കപ്പെട്ടുവെന്ന് അധ്യാപികയ്ക്ക് മനസിലായത്. ഉടനെ തന്നെ വിദ്യാര്‍ത്ഥിയെ അധ്യാപിക ഡെസ്‌കിനടിയില്‍ ഒളിപ്പിച്ചു. തന്നോട് ഡെസ്‌കിനടിയില്‍ കയറി ഒളിക്കാന്‍ ജസ്സിക്ക പറഞ്ഞതായി വിദ്യാര്‍ത്ഥി കോടതിയില്‍ പറഞ്ഞു.

മാത്രമല്ല ജസ്സിക്ക തന്റെ ഭര്‍ത്താവ് മാത്യുവിനൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി വിദ്യാര്‍ത്ഥിക്ക് അയച്ച് കൊടുത്തതായും ഒടുവില്‍ അധ്യാപിക കുറ്റ സമ്മതം നടത്തി. ഒരു കുട്ടിയുടെ അമ്മ കൂടിയാണ് ജെസ്സിക്ക. ബലാത്സംഗ പ്രതികള്‍ക്ക് മേല്‍ ചുമത്തുന്ന ഏറ്റവും ഗുരുതരമായ വകുപ്പാണ് ജസ്സിക്കയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

ജയില്‍ മോചനത്തിന് ശേഷവും അഞ്ച് വര്‍ഷം പ്രൊബേഷനും ജെസ്സിക്കയ്ക്ക് നേരിടണം. 2018ലാണ് അധ്യാപികയെ കോടതി ശിക്ഷിക്കുന്നത്. ക്ലാസ് കഴിഞ്ഞതിന് ശേഷം മറ്റ് വിദ്യാര്‍ത്ഥികള്‍ പോയ ശേഷമായിരുന്നു ജെസ്സിക്ക വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ക്ലാസ്മുറി പൂട്ടിയ ശേഷം ജെസിക്ക വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് കണ്ടെത്തിയത് പ്രിന്‍സിപ്പാളായിരുന്നു. തുടര്‍ന്ന് അദ്ദേഹം തന്നെ സ്‌കൂള്‍ മാനേജ്‌മെന്റിനെയും വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളെയും വിവരം അറിയിച്ചു.

Ads by Google
Monday 03 Jun 2019 10.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW