Friday, August 23, 2019 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google
Sunday 02 Jun 2019 01.36 AM

കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക്‌ സ്വര്‍ണപ്പതക്കം/ക്യാഷ്‌ അവാര്‍ഡിന്‌ അപേക്ഷിക്കാം

കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 2019 മാര്‍ച്ചിലെ എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ സംസ്‌ഥാനത്ത്‌ ഉന്നത വിജയം നേടിയവര്‍ക്ക്‌ സ്വര്‍ണപ്പതക്കത്തിനും ജില്ലകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡിനുമുള്ള അപേക്ഷ ക്ഷണിച്ചു.
നിര്‍ദിഷ്‌ട ഫോറത്തിലുള്ള അപേക്ഷ എസ്‌.എസ്‌.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്‌ സഹിതം ബന്ധപ്പെട്ട ജില്ലാ എക്‌സിക്യുട്ടീവ്‌ ഓഫീസര്‍ക്ക്‌ ജൂണ്‍ 30 ന്‌ മുമ്പായി സമര്‍പ്പിക്കണം.
കാസര്‍കോട്‌, കണ്ണൂര്‍, വയനാട്‌ ജില്ലകളിലുള്ളവര്‍ കണ്ണൂര്‍ ജില്ലാ എക്‌സിക്യുട്ടീവ്‌ ഓഫീസര്‍ക്കും കോഴിക്കോട്‌, പാലക്കാട്‌, മലപ്പുറം, ജില്ലക്കാര്‍ കോഴിക്കോട്‌ ജില്ലാ എക്‌സിക്യുട്ടീവ്‌ ഓഫീസര്‍ക്കും തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലക്കാര്‍ എറണാകുളം ജില്ലാ എക്‌സിക്യുട്ടീവ്‌ ഓഫീസര്‍ക്കും പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ജില്ലക്കാര്‍ തിരുവനന്തപുരം ജില്ലാ എക്‌സിക്യുട്ടീവ്‌ ഓഫീസര്‍ക്കുമാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌.
അപേക്ഷാഫോറം ബോര്‍ഡിന്റെ ജില്ലാ ഓഫീസുകളില്‍ നിന്നും കണ്ണൂരിലുള്ള ഹെഡേ്‌ഡാഫീസില്‍ നിന്നും സൗജന്യമായി ലഭിക്കും.
തപാലില്‍ ആവശ്യമുള്ളവര്‍ അഞ്ച്‌ രൂപ സ്‌റ്റാമ്പ്‌ പതിച്ച സ്വന്തം വിലാസമെഴുതിയ കവര്‍ സഹിതം ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്‌, താളിക്കാവ്‌, കണ്ണൂര്‍ - 670001 എന്ന വിലാസത്തില്‍ അപേക്ഷിക്കാം.

Ads by Google
Sunday 02 Jun 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW