Sunday, August 18, 2019 Last Updated 56 Min 21 Sec ago English Edition
Todays E paper
Ads by Google
Sunday 02 Jun 2019 01.32 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2019/06/312141/azcha.jpg

അശ്വതി: രോഗദുരിത ശമനം. അനിയന്ത്രിത കോപം പലപ്പോഴും ആപത്തായിത്തീരും. വിദേശത്തുനിന്നും നാട്ടില്‍ തിരികെയെത്തും. സ്വകാര്യ സ്‌ഥാപനങ്ങളില്‍ ജോലി ലഭിക്കും. മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്‌നങ്ങളില്‍ നിന്നു മോചനം.

ഭരണി: പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും, കുടുംബസമേതം യാത്രകള്‍ നടത്തും. വിവാഹമാലോചിക്കുന്നവര്‍ക്ക്‌ അനുകൂല ഫലം. യാത്രകള്‍ കൂടുതലായി വേണ്ടിവരും. രോഗദുരിതങ്ങളില്‍ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം. ഭക്ഷണത്തില്‍ നിന്നുള്ള അലര്‍ജി പിടിപെടും.

കാര്‍ത്തിക: പൊതുമേഖലാ സ്‌ഥാപനങ്ങളില്‍ ജോലി ലഭിക്കും. ബന്ധുക്കള്‍വഴി വരുന്ന വിവാഹാലോചനകളില്‍ തീരുമാനമാകും. ആരോഗ്യപരമായി നിലനിന്നിരുന്ന വിഷമതകളില്‍ നിന്ന്‌ ആശ്വാസം ലഭിക്കും. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കും.

രോഹിണി: മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പാലിക്കും. മറ്റുള്ളവരുടെ പ്രീതി സമ്പാദിക്കും. കുടുംബജീവിത സൗഖ്യം വര്‍ധിക്കും. സന്താനങ്ങളുടെ പുരോഗതിയില്‍ നിന്നും മനസിന്‌ സുഖം ലഭിക്കും.

മകയിരം: സുഹൃത്തുക്കളുമൊത്ത്‌ യാത്രകള്‍ വേണ്ടിവരും. പണമിടപാടുകളില്‍ നേട്ടങ്ങള്‍ കൈവരിക്കും. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. ദാമ്പത്യജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക്‌ അനാരോഗ്യം.

തിരുവാതിര: രോഗദുരിതത്തില്‍ ശമനം. ബന്ധുജനങ്ങളില്‍ നിന്നുള്ള സഹായം ലഭിക്കും. കാലാവസ്‌ഥാ ജന്യരോഗങ്ങള്‍ പിടിപെടാം. തൊഴില്‍പരമായ മാറ്റങ്ങള്‍. സാമ്പത്തിക ക്ലേശം. സന്താനങ്ങളുടെ ആവശ്യത്തിനായി യാത്രകള്‍ വേണ്ടിവരും.

പുണര്‍തം: പുതിയ ജോലികളില്‍ പ്രവേശിക്കുവാന്‍ അവസരമൊരുങ്ങും. അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന തര്‍ക്കം അവസാനിക്കും. സകുടുംബ യാത്രകള്‍ക്കായി പണച്ചെലവ്‌. കുടുംബകാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കും.

പൂയം: ബന്ധുജന സമാഗമം ഉണ്ടാകും. കഫജന്യ വിഷമതകള്‍ക്കായി ഔഷധസേവ വേണ്ടിവരും. അടുത്ത ബന്ധുക്കള്‍ക്കും രോഗദുരിത സാദ്ധ്യത. പണമിടപാടുകളില്‍ അവിചാരിത നേട്ടം സംഭവിക്കുവാന്‍ സാദ്ധ്യത.

ആയില്യം: കൂടുതല്‍ യാത്രകള്‍ വേണ്ടിവരും. പ്രവര്‍ത്തനങ്ങളില്‍ വിജയം നേടും. പൈതൃക സ്വത്ത്‌ ലഭിക്കുവാന്‍ യോഗം. ഭൂമി വാങ്ങല്‍, ഗൃഹനിര്‍മ്മാണം എന്നിവയും സാദ്ധ്യമാകും. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ അനുകൂല വാരം.

മകം: സാമ്പത്തിക വിഷമതകള്‍ തരണം ചെയ്യും. വിദ്യാഭ്യാസ പരമായി ഉന്നതവിജയം കൈവരിക്കും. ഇന്റര്‍വ്യൂ, മത്സരപ്പരീക്ഷകള്‍, വിദേശയാത്രയ്‌ക്കുള്ള ശ്രമം എന്നിവയില്‍ വിജയിക്കും. യാത്രാവേളകളില്‍ അപരിചിതരില്‍ നിന്ന്‌ അകന്നു നില്‍ക്കുക. അവരില്‍ നിന്ന്‌ ചതി നേരിടാനിടയുണ്ട്‌.

പൂരം: ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും. ഇഷ്‌ടപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെടുവാന്‍ സാധിക്കും. ബിസിനസില്‍ മികവു പുലര്‍ത്തും. ഔഷധങ്ങളില്‍ നിന്ന്‌ അലര്‍ജി പിടിപെടാന്‍ സാധ്യത. സാമ്പത്തികരംഗം പുഷ്‌ടിപ്പെടും.

ഉത്രം: സന്താനങ്ങള്‍ മൂലം സന്തോഷം. വിവാഹാലോചനകളില്‍ ഉത്തമബന്ധം ലഭിക്കും. സാഹിത്യരംഗത്ത്‌ ശോഭിക്കും. സാമ്പത്തികമായി ചെറിയ വിഷമതകള്‍ നേരിടും. പ്രമുഖ വ്യക്‌തികളെ പരിചയപ്പെടും.

അത്തം: അലങ്കാര വസ്‌തുക്കള്‍ക്കായി പണച്ചെലവ്‌. ഇരുചക്ര വാഹനം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. ബന്ധുക്കളില്‍ നിന്നുള്ള സഹായം പ്രതീക്ഷിക്കാം. വാഹനത്തിന്‌ ചെറിയ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. അവിചാരിത ധനനഷ്‌ടം നേരിടാനിടയുണ്ട്‌.

ചിത്തിര: മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പാലിക്കും. മുതിര്‍ന്ന ബന്ധുക്കളില്‍നിന്നുള്ള പിന്തുണ ലഭിക്കും. ഗൃഹത്തില്‍ ശാന്തത നിലനില്‍ക്കും. കുടുംബജീവിത സൗഖ്യം വര്‍ദ്ധിക്കും.

ചോതി: വ്യവഹാര വിജയം. ഭൂമിയില്‍ നിന്ന്‌ ധനലാഭം. തൊഴിലില്‍ അനുകൂലമായ സാഹചര്യം. പ്രവര്‍ത്തന വിജയം കൈവരിക്കും. ബന്ധുജന സമാഗമം. കൂടുതല്‍ യാത്രകള്‍ വേണ്ടിവരും. രോഗഭീതി.

വിശാഖം: പുതിയ വാഹനം വാങ്ങും. കഫജന്യ രോഗങ്ങള്‍ പിടിപെടാം. പണമിടപാടുകളിലും ശ്രദ്ധിക്കുക. ഇഷ്‌ട ഭക്ഷണത്തിന്റെ അനുഭവമുണ്ടാകും. പുതിയ പദ്ധതികള്‍ക്കായി പണം ചെലവഴിക്കും.

അനിഴം: തൊഴില്‍പരമായി ഉയര്‍ന്ന വിജയം. വിദ്യാഭ്യാസപരമായ നേട്ടങ്ങള്‍. വിദേശത്തുള്ള ബന്ധുക്കളില്‍ നിന്ന്‌ സഹായം ലഭിക്കും. ദാമ്പത്യപരമായി നിലനിന്നിരുന്ന പിണക്കങ്ങള്‍ അവസാനിക്കും.

തൃക്കേട്ട: ഇഷ്‌ടപ്പെടാത്ത ജോലികളില്‍ ഇടപെടേണ്ടിവരും. പണമിടപാടുകളില്‍ ചതിവ്‌ പറ്റാന്‍ സാധ്യത. പിതാവിന്‌ അരിഷ്‌ടതകള്‍. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ ഉത്തമ ബന്ധം ലഭിക്കുവാന്‍ അല്‌പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.

മൂലം: വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം നീളും. ലഹരിവസ്‌തുക്കളില്‍ താല്‌പര്യം വര്‍ദ്ധിക്കും. വിലപ്പെട്ട രേഖകള്‍ കൈമോശം വരാനിടയുണ്ട്‌. കഴിയുന്നതും ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക, ബന്ധുജനസഹായം പ്രതീക്ഷിച്ച രീതിയില്‍ ലഭിക്കില്ല.

പൂരാടം: അനുകൂലമായ അനുഭവങ്ങള്‍ ഉണ്ടാകുന്ന കാലമാണ്‌. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ പ്രമോഷന്‍ ലഭിക്കും. തൊഴില്‍ രഹിതര്‍ക്ക്‌ പുതിയ ജോലി ലഭിക്കുവാനും സാധ്യത. പ്രേമബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ അംഗീകാരം ലഭിക്കും. സന്താനങ്ങളെക്കൊണ്ട്‌ അനുഭവഗുണം വര്‍ദ്ധിക്കും.

ഉത്രാടം: സുഹൃത്തുക്കളുടെ ഇടപെടലിലൂടെ കാര്യവിജയം. സര്‍ക്കാര്‍ രേഖകള്‍ ലഭിക്കും. വാസസ്‌ഥാനമാറ്റത്തിന്‌ യോഗം. ഉദ്യോഗസ്‌ഥര്‍ക്ക്‌ സ്‌ഥലം മാറ്റം. ഇഷ്‌ടസ്‌ഥാന ലബ്‌ധി എന്നിവയുണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക്‌ പിന്തുണയേറും.

തിരുവോണം: ആരോഗ്യസ്‌ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. വിദേശയാത്രയ്‌ക്കുള്ള ശ്രമങ്ങള്‍ വിജയം കൈവരിക്കും. മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ ഇവയില്‍ വിജയിക്കും. പുതിയ ഗൃഹോപകരണങ്ങള്‍ക്കും വസ്‌തുക്കള്‍ക്കും പണം മുടക്കും.

അവിട്ടം: രാഷ്ര്‌ടീയരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ എതിര്‍പ്പുകള്‍ നേരിടേണ്ടി വരും. സഞ്ചാരക്ലേശം വര്‍ധിക്കും. ലഹരി വസ്‌തുക്കളില്‍ നിന്ന്‌ മോചനം നേടുവാന്‍ സാധിക്കും. അന്യരുടെ ഇടപെടല്‍ മൂലം കുടുംബത്തില്‍ ചില്ലറ പ്രശ്‌നങ്ങളുണ്ടാകാം. കേസ്‌, വ്യവഹാരങ്ങള്‍ എന്നിവയില്‍ വിജയം.

ചതയം: അനുകൂല ഫലങ്ങള്‍ ലഭിക്കുവാന്‍ സാധ്യതയുള്ള വാരമാണ്‌. ധനലാഭമുണ്ടാകും. ഭക്ഷണസുഖം വര്‍ധിക്കും. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. ജീവിതപങ്കാളിയുടെ പിന്തുണ മനസ്സിന്‌ ശാന്തത നല്‍കും. സന്താനങ്ങള്‍ക്ക്‌ ഉന്നമനമുണ്ടാകും.

പൂരൂരുട്ടാതി: തൊഴിലന്വേഷകര്‍ക്ക്‌ അനുകൂല ഫലം. സുഹൃത്തുക്കളുടെ ഇടപെടല്‍ വഴി പെട്ടെന്നുള്ള കാര്യസാധ്യം. വിവാഹാലോചകള്‍ തീരുമാനത്തിലെത്തും. കടങ്ങള്‍ വീട്ടുവാനും പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കുവാനും സാധിക്കും. സഹോദരങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കേണ്ടി വരും.

ഉത്രട്ടാതി: മേലുദ്യോഗസ്‌ഥരില്‍ നിന്ന്‌ പ്രശംസ ലഭിക്കും. ഇരുചക്ര വാഹനം വാങ്ങുന്നതിന്‌ സാധിക്കും. ഭവനത്തില്‍ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. പിതൃജനങ്ങള്‍ക്ക്‌ രോഗസാദ്ധ്യത. തൊഴില്‍പരമായ തടസങ്ങള്‍ തരണം ചെയ്യുവാന്‍ സാധിക്കും.

രേവതി: വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം ലഭിക്കും. രോഗദുരിത ശമനം. ഭാഗ്യപരീക്ഷണങ്ങളില്‍ വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളില്‍നിന്നുള്ള സഹായം ലഭിക്കും. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 02 Jun 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW