Saturday, August 17, 2019 Last Updated 11 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 01 Jun 2019 02.49 PM

ഉണ്ട എത്തുന്നു...

uploads/news/2019/06/311995/CiniLoctUnda010619.jpg

വ്യത്യസ്തമായ ഒരു പോലീസ് കഥയുമായി മമ്മൂട്ടി നായകനായ ഉണ്ട എന്ന ചിത്രം തയ്യാറായി വരുന്നു. പുത്തന്‍ തലമുറയിലെ ശ്രദ്ധേയനായ ഖാലീദ് റഹ്മാനാണ് ഈ ചിത്രം സംവിധാനംചെയ്യുന്നത്.

അച്ഛന്റെയും മകന്റെയും വ്യത്യസ്തമായ ആന്മബന്ധത്തിന്റെ കഥ ഏറെ രസ കരമായി പറഞ്ഞ അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന്റെ വലിയ വിജയത്തിനു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തന്റെ ആദ്യ ചിത്രത്തില്‍ നിന്നും വേറിട്ട ഒരു ചിത്രവുമായിട്ടാണ് ഖാലീദ് റഹ്മാന്‍ ഇത്തവണ എത്തുന്നത്.

uploads/news/2019/06/311995/CiniLoctUnda010619a.jpg

ഇക്കുറി നാട്ടിലെ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുന്ന സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥയല്ല ഈ ചിതം പറയുന്നത്. കേരളത്തിലെ സാദാ പോലീസ് സംഘം ചത്തീസ്ഗഢിലേക്കു പുറപ്പെടുന്നു.അവരുടെ യാത്രയും ഉദ്യമങ്ങളും അവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുമാണ് തികഞ്ഞ ഉദ്വേഗത്തോടെയും രസകരമായും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

കേരളീയ സമൂഹത്തിന് ഏറെ അപരിചിതമായ ഒരു പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. എസ്.ഐ.മണികണ്ഠന്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്നു.പോലീസ് സംഘത്തിലെ മറ്റംഗങ്ങളെ അവതരിപ്പിക്കുന്നത് ഒരു സംഘം യുവതാരങ്ങളാണ്.

ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, ഗോകുലന്‍, സോഹന്‍ സീനുലാല്‍, ഡോ.റോണി, അര്‍ജുന്‍ അശോകന്‍, ലുക് മാന്‍, നൗഷാദ് എന്നിവരാണിവര്‍. കലാഭവന്‍ ഷാജോണ്‍, ദിലീഷ് പോത്തന്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ബോളിവുഡിലെ ഏതാനും മുന്‍നിര നടന്മാരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

അമീര്‍ ഖാന്റെ പീപ്പ് ലി ലൈവ് എന്ന ചിത്രത്തിലൂടെ അവാര്‍ഡ് വിന്നറായ ഓണ്‍ കാര്‍ ദാസ് മാണിക് പുരി, ഭഗവാന്‍ തിവാരി, ആല്‍ഫ്രഡ്‌ലി എന്നിവരാണിവര്‍..

uploads/news/2019/06/311995/CiniLoctUnda010619b.jpg

ടൈറ്റില്‍ കാര്‍ഡ്
ബാനര്‍-മൂവി മില്‍ ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് ജെമിനി സ്റ്റുഡിയോസ്,നിര്‍മ്മാണം-കൃഷ്ണന്‍ സേതു കുമാര്‍, രചന-ഹര്‍ഷാദ്, സംഗീതം-പ്രശാന്ത് പിള്ള, ഛായാഗ്രഹണം- സജിത് പുരുഷന്‍, എഡിറ്റിംഗ്-നിഷാദ് യൂസഫ്, കലാസംവിധാനം-സാബു മോഹന്‍, മേക്കപ്പ്-റോണക്‌സ് സേവ്യര്‍, കോസ്റ്റിയൂംഡിസൈന്‍മഷര്‍ ഹംസ, ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടര്‍-മാത്യു തോമസ്, അസ്സോഷ്യേറ്റ് ഡയറക്ടര്‍ ഫര്‍ഹാന്‍.പി.ഫൈസല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ബാദ്ഷ, പ്രൊഡക്ഷന്‍ എക്സിക്ക്യൂട്ടീവ്, പ്രശാന്ത് നാരായണന്‍, പ്രൊഡക്ഷന്‍ മാനേജേഴ്‌സ്സുഹൈല്‍, നജീര്‍ നസീര്‍, സനൂപ് ചങ്ങനാശ്ശേരി.

വാഴൂര്‍ ജോസ്

Ads by Google
Saturday 01 Jun 2019 02.49 PM
Ads by Google
Loading...
TRENDING NOW