Friday, August 23, 2019 Last Updated 39 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 01 Jun 2019 01.41 AM

പുതിയ കോഴ്‌സുകള്‍ക്കായി എം.ജി. സര്‍വകലാശാല സര്‍ക്കാര്‍ അനുമതി തേടും

മഹാത്മാഗാന്ധി സര്‍വകലാശാലയ്‌ക്കു കീഴിലുള്ള 35 കോളജുകളില്‍ 53 ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ പുതുതായി ആരംഭിക്കുന്നതിന്‌ സര്‍ക്കാരിന്റെ അനുമതി തേടാന്‍ സിന്‍ഡിക്കേറ്റ്‌ യോഗം തീരുമാനിച്ചു. സര്‍വകലാശാല വൈസ്‌ ചാന്‍സലറായി നിയമിതനായശേഷം പ്ര?ഫ. സാബു തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ ആദ്യ സിന്‍ഡിക്കേറ്റ്‌ യോഗത്തിലാണ്‌ തീരുമാനം.
17 ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കും ഒരു ബി.എഡ്‌. കോഴ്‌സിനും 35 ബിരുദ കോഴ്‌സുകള്‍ക്കുമാണ്‌ അനുമതി തേടുന്നത്‌. ബയോ നാനോടെക്‌നോളജിയടക്കമുള്ള കോഴ്‌സുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പുതുക്കിയ പി.ജി. സിലബസ്‌ അംഗീകരിക്കുകയും 2019-20 അധ്യയന വര്‍ഷം നടപ്പാക്കാനും യോഗം തീരുമാനിച്ചു. 90 പി.ജി. പ്രോഗ്രാമുകളുടെ സിലബസാണ്‌ പരിഷ്‌ക്കരിച്ചത്‌.
ബിരുദ കോഴ്‌സുകള്‍ക്ക്‌ വിജയകരമായി നടപ്പാക്കിയ ചോദ്യബാങ്ക്‌ സമ്പ്രദായം ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കും നടപ്പാക്കും. സര്‍വകലാശാലയ്‌ക്കു കീഴിലുള്ള കോളജുകള്‍ വേനലവധിക്കു ശേഷം ജൂണ്‍ ആറിനു തുറക്കും. ഈ അധ്യയന വര്‍ഷം തന്നെ കോളജുകളിലെ വിവിധ വകുപ്പു തലവന്മാരെ റൊട്ടേഷന്‍ സമ്പ്രദായത്തില്‍ നിയമിച്ച്‌ വകുപ്പു തലവന്മാരുടെ പട്ടിക സര്‍വകലാശാലയ്‌ക്കു കൈമാറണം.

Ads by Google
Saturday 01 Jun 2019 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW