Sunday, August 18, 2019 Last Updated 56 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 31 May 2019 05.16 PM

ആപ്പിളിനോളം മാത്രം വലിപ്പം: ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞ് കാലിഫോര്‍ണിയയില്‍ പിറന്നു

Tiniest Baby,  California

ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞ് അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ജനിച്ചു. സേബി എന്ന് പേരിട്ടിരിക്കുന്ന പെണ്‍കുഞ്ഞിന് 245ഗ്രാം ഭാരം മാത്രമാണുള്ളതെന്ന് സാന്‍ഡിയാഗോയിലെ ഷാര്‍പ് മേരി ബിര്‍ച്ച് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ജനിച്ചപ്പോള്‍ ഒരു വലിയ ആപ്പിളിനോളം മാത്രം വലിപ്പമുണ്ടായിരുന്ന കുഞ്ഞിന് ആശുപത്രി ജീവനക്കാരാണ് പേരിട്ടത്.

അടിയന്തിര ശസ്ത്രക്രിയ നടത്തി ഡിസംബറിലാണ് കുഞ്ഞിനെ പുറത്തെടുത്തത്. സാധാരണ 40 ആഴ്ചയോളം എത്തിയാലാണ് പ്രസവം നടക്കാറുള്ളത്. 23 ആഴ്ചയും മൂന്ന് ദിവസവും പ്രായമുള്ളപ്പോള്‍ സേബിയെ പുറത്തെടുക്കുകയായിരുന്നു. അമ്മയുടെ ജീവന് ഭീഷണിയാകുമെന്ന് തോന്നിയതോടെയാണ് കുട്ടിയെ അടിയന്തിരമായി പുറത്തെടുത്തത്. കുഞ്ഞ് ജനിച്ച് ഒരു മണിക്കൂറിനകം മരിച്ചു പോകുമെന്നായിരുന്നു പിതാവിനോട് ഡോക്ടര്‍ വ്യക്തമാക്കിയത്.

എന്നാല്‍ എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് അവര്‍ മണിക്കൂറുകളും ആഴ്ചകളും ഇപ്പോള്‍ മാസങ്ങളും പിന്നിട്ടു ജീവിച്ചു. അഞ്ച് മാസത്തോളമുള്ള ആശുപത്രിവാസത്തിന് ശേഷമാണ് സേബി വീട്ടിലേക്ക് പോകുന്നത്. 'അവളൊരു അത്ഭുതമാണ്. അത് തീര്‍ച്ചയാണ്,' സേബിയെ പരിചരിച്ച നഴ്‌സ് കിം നോര്‍ബി പറയുന്നു. 'ചെറുതാണ്, പക്ഷെ ഇവള്‍ ശക്തിശാലിയാണ്' എന്ന് സേബിയുടെ തൊട്ടിലിലും അവര്‍ കുറിച്ചു.

മാസം തികയാതെ പിറക്കുന്ന കുട്ടികള്‍ക്ക് ഉണ്ടാവാന്‍ സാധ്യതയുളള തലച്ചോറിലെ രക്തപ്രവാഹമോ ഹൃദയസംബന്ധമായ പ്രശ്‌നമോ സേബിക്ക് ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നു. ഇയോവ സര്‍വകലാശാല കൈവശം വയ്ക്കുന്ന ലോകത്തെ ഏറ്റവും ചെറിയ കുട്ടികളില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ സേബി. 2015ല്‍ ജര്‍മ്മനിയില്‍ ജനിച്ച കുഞ്ഞായിരുന്നു ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. സേബിയേക്കാള്‍ 7 ഗ്രാം ഭാരക്കൂടുതലായിരുന്നു ആ കുഞ്ഞിന് ഉണ്ടായിരുന്നത്. ഇപ്പോള്‍ 2.2 കിഗ്രാം ആണ് സേബിയുടെ ഭാരം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW