Saturday, August 24, 2019 Last Updated 39 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 31 May 2019 04.39 PM

വേള്‍ഡ് കപ്പ് എഡിഷന്‍ കാറുകളുമായി ഫോക്സ്വാഗണ്‍

volkswagen polo ameo and vento cup editions launched

ഇംഗ്ലണ്ടില്‍ 2019 ക്രിക്കറ്റ് വേള്‍ഡ് കപ്പിനായി വേദി തുറക്കുമ്പോള്‍ ഫോക്സ്വാഗണ്‍ പോളോ, അമിയോ, വെന്റോ കാറുകളുടെ പ്രത്യേക വേള്‍ഡ് കപ്പ് എഡിഷന്‍ പുറത്തിറക്കി. പോളോ കപ്പ് എഡിഷന് 6.49 ലക്ഷവും അമിയോയ്ക്ക് 6.19 ലക്ഷവും വെന്റോയ്ക്ക് 9.24 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. പുതിയ അലോയി വീല്‍, ഡീക്കല്‍സ്, ക്രോം ബാഡ്ജ്, ലെതര്‍ സീറ്റ് കവര്‍ എന്നിവയാണ് പുതിയ വേള്‍ഡ് കപ്പ് പതിപ്പിന്റെ പ്രത്യേകതകള്‍. മെക്കാനിക്കല്‍ ഫീച്ചേഴ്സില്‍ മാറ്റമില്ല.

1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമേ പോളോ, അമിയോ കപ്പ് എഡിഷന്‍ ലഭ്യമാവുകയുള്ളൂ. 76 ബിഎച്ച്പി പവറും 95 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 1.6 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വെന്റോ കപ്പ് എഡിഷനിലുള്ളത്. 105 ബിഎച്ച്പി പവറും 153 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍.

മൂന്നിലും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് സ്റ്റാന്റേര്‍ഡായുള്ളത്. വേള്‍ഡ് കപ്പ് തീമിലുള്ള സ്റ്റിക്കര്‍ വശങ്ങളിലുണ്ട്. പോളോ കപ്പ് എഡിഷനില്‍ 15 ഇഞ്ച് റാസോര്‍ അലോയി വീലാണുള്ളത്. അമിയോയില്‍ 15 ഇഞ്ച് ടോസ അലോയിയും വെന്റോയില്‍ 15 ഇഞ്ച് ലിനാസ് അലോയി വീലും ഇടംപിടിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW