Tuesday, August 20, 2019 Last Updated 43 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 31 May 2019 03.00 PM

മക്കയിൽ നടക്കുന്ന അറബ് - ഇസ്‌ലാമിക്ഉച്ചകോടികളിൽ ഖത്തർ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസിർ ബിൻ ഖലീഫ അൽഥാനി പങ്കെടുക്കുന്നു

uploads/news/2019/05/311788/Gulf310519a.jpg

ജിദ്ദ : മക്കയിൽ നടക്കുന്ന പതിനാലാമത് ഇസ്‌ലാമിക്ഉച്ചകോടികളിൽ പങ്കെടുക്കുന്നതിന് ഖത്തറിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസിർ ബിൻ ഖലീഫ അൽഥാനി എത്തി .

ഖത്തർ പ്രധാനമന്ത്രിയെ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ, ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ലത്തീഫ് അൽസയ്യാനി, ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ അബ്ദുല്ല ആലം, ജിദ്ദ മേയർ സ്വാലിഹ് അൽതുർക്കി, മക്ക പ്രവിശ്യ പോലീസ് മേധാവി മേജർ ജനറൽ ഈദ് അൽഉതൈബി, മക്ക പ്രവിശ്യ റോയൽ പ്രോട്ടോകോൾ ഓഫീസ് മേധാവി അഹ്മദ് ബിൻ ദാഫിർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

രണ്ടു വർഷം മുമ്പ് സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും ഖത്തറുമായുള്ള നയതന്ത്ര, വാണിജ്യ ബന്ധങ്ങൾ വിച്ഛേദിച്ച ശേഷം ആദ്യമായാണ് ഉന്നതതല ഖത്തർ സംഘം സൗദിയിലെത്തുന്നത്. മക്കയിൽ നടക്കുന്ന മൂന്നു ഉച്ചകോടികളിലും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പങ്കെടുക്കുന്നതിന് ഭരണാധികാരികൾ തീരുമാനിക്കുകയായിരുന്നെന്ന് ഖത്തർ വിദേശ മന്ത്രാലയ വക്താവ് ലുലുവ അൽഖാതർ പറഞ്ഞു. ഉച്ചകോടി ഇന്ന് സമാപിക്കും .

ചെറിയാൻ കിടങ്ങന്നൂർ .-

Ads by Google
Friday 31 May 2019 03.00 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW