Sunday, August 18, 2019 Last Updated 56 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 31 May 2019 02.57 PM

വ്യായാമം ചെയ്യുമ്പോള്‍

uploads/news/2019/05/311786/lifestylhealthtips310519a.jpg

വ്യായാമം ആരോഗ്യത്തിന് നല്ലതാണ്. പക്ഷേ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ആരോഗ്യമുള്ള ശരീരത്തിന് വളരെ അത്യാവശ്യമായി വേണ്ട കാര്യങ്ങളിലൊന്നാണ് വ്യായാമം. യോഗ, നടത്തം, ഓട്ടം, നീന്തല്‍ ഇങ്ങനെ ഏത് തരം വ്യായാമം ചെയ്യുന്നതും ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ സഹായിക്കും.

1. വ്യായാമം ശരീരത്തെ അസുഖങ്ങളില്‍ നിന്ന് കാത്തുസൂക്ഷിക്കുമ്പോള്‍ അമിതമായ വ്യായാമം മാനസിക സമ്മര്‍ദ്ദവും നിരാശയും സൃഷ്ടിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. തുറസ്സായതും വായു സഞ്ചാരമുള്ളതുമായ സ്ഥലത്ത് വേണം വ്യായാമം ചെയ്യാന്‍. ടെറസ്, ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ വ്യായാമം ചെയ്യുന്നത് കൂടുതല്‍ ഉന്മേഷം കിട്ടാന്‍ സഹായിക്കും.

2. പെട്ടെന്നൊരു ദിവസം മണിക്കൂറുകള്‍ വര്‍ക്കൗട്ട് ചെയ്യുന്നത് ശരിയല്ല. വര്‍ക്കൗട്ട് ചെയ്യുന്നത് ആസ്വദിക്കാവുന്ന തരത്തില്‍ ആയിരിക്കണം. വ്യായാമം ശരീരത്തിനൊപ്പം മനസ്സിനും ആഹ്ലാദം പകരുന്നതാവണം. ഇല്ലെങ്കില്‍ മടുപ്പ്, വ്യായാമത്തോടുള്ള വിരക്തി എന്നിവ ഉണ്ടാകാം.

3. വീട്ടിനുള്ളിലാണ് വര്‍ക്കൗട്ട് ചെയ്യുന്നതെങ്കില്‍ ജനലുകള്‍ തുറന്നിടുക. ഭക്ഷണമൊന്നും കഴിക്കാതെ വര്‍ക്കൗട്ട് ചെയ്താല്‍ കൂടുതല്‍ ഫലം ലഭിക്കുമെന്ന ധാരണ തെറ്റാണ്. ലഘുവായ ഭക്ഷണം കഴിച്ച് അല്‍പസമയം വിശ്രമിച്ച ശേഷം വര്‍ക്കൗട്ട് തുടങ്ങുക. വര്‍ക്കൗട്ടിനിടയില്‍ ന ന്നായി ശ്വാസമെടുക്കുക.

4. ഇടവേളകളില്‍ ശ്വാസം ഉള്ളിലേക്കെടുത്ത് അല്‍പസമയം കഴിഞ്ഞ ശേഷം പതുക്കെ റിലീസ് ചെയ്യുക. വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന ജലാംശം ഇടയ്ക്കിടെ വെള്ളം കുടിച്ചുകൊണ്ട് ശരീരത്തിന് തിരികെ നല്‍കുക. വര്‍ക്കൗട്ട് തുടങ്ങുമ്പോള്‍ വെള്ളം കൂടെ കരുതുക.

Ads by Google
Friday 31 May 2019 02.57 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW