Tuesday, August 20, 2019 Last Updated 3 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 31 May 2019 01.25 AM

നെതന്യാഹുവിന്‌ ഭൂരിപക്ഷമില്ല; ഇസ്രയേല്‍ വീണ്ടും തെരഞ്ഞെടുപ്പിലേക്ക്‌

uploads/news/2019/05/311667/in3.jpg

ജറുസലേം: ഭൂരിപക്ഷമുള്ള സഖ്യകക്ഷി സര്‍ക്കാരുണ്ടാക്കാന്‍ ബെന്യാമിന്‍ നെതന്യാഹു പരാജയപ്പെട്ടതിനേത്തുടര്‍ന്ന്‌ ഇസ്രയേല്‍ വീണ്ടും പൊതുതെരഞ്ഞെടുപ്പിലേക്ക്‌. ആര്‍ക്കും ഭൂരിപക്ഷം തെളിയിക്കാനാവാത്ത അസാധാരണ സംഭവവികാസങ്ങള്‍ക്കൊടുവില്‍ പാര്‍ലമെന്റ്‌ പിരിച്ചുവിടാന്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാര്‍ വോട്ട്‌ ചെയ്‌തു. ആറാഴ്‌ചമുമ്പാണ്‌ ഇസ്രയേലില്‍ തെരഞ്ഞെടുപ്പ്‌ നടന്നത്‌. 75-45 എന്ന നിലയിലാണ്‌ പാര്‍ലമെന്റായ നെസറ്റ്‌ പിരിച്ചുവിടാന്‍ വോട്ടിങ്‌ പാസായത്‌. സെപ്‌റ്റംബറിലായിരിക്കും വീണ്ടും തെരഞ്ഞെടുപ്പ്‌ നടക്കുക.
ഏപ്രില്‍ ഒന്‍പതിനു നടന്ന തെരഞ്ഞെടുപ്പിലൂടെ അഞ്ചാംതവണയും ഇസ്രയേലിന്റെ പ്രധാനമന്ത്രി പദത്തിലേക്കെന്ന്‌ നെതന്യാഹു ഉറപ്പിച്ചിരുന്നെങ്കിലും ഭൂരിപക്ഷം തെളിയിക്കേണ്ട അവസാനദിവസമായ ഇന്നലെ അതിനു സാധിച്ചില്ല. ജൂത വൈദിക വിദ്യാര്‍ഥികള്‍ക്ക്‌ നിര്‍ബന്ധിത സൈനികസേവനത്തില്‍നിന്ന്‌ ഇളവു നല്‍കുന്നതിനുള്ള ബില്ലിനെച്ചൊല്ലി മുന്‍ പ്രതിരോധമന്ത്രി അവിഗ്‌ഡോര്‍ ലിബര്‍മാന്റെ പാര്‍ട്ടിയുമായുള്ള വാക്കുതര്‍ക്കമാണ്‌ നെതന്യാഹുവിന്‌ തിരിച്ചടിയായത്‌. ലിബര്‍മാന്റെ ഇസ്രയേല്‍ ബെയ്‌തെനു പാര്‍ട്ടിയുടെ പിന്തുണയില്ലെങ്കില്‍ 120 അംഗ പാര്‍ലമെന്റില്‍ 60 അംഗങ്ങളുടെ പിന്തുണയേ നെതന്യാഹുവിനുള്ളു. ഭൂരിപക്ഷത്തിന്‌ ഒന്നുകുറവ്‌. നെതന്യാഹുവിന്റെ ലിക്കുഡ്‌ പാര്‍ട്ടി 35 സീറ്റാണ്‌ നേടിയത്‌.

Ads by Google
Friday 31 May 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW