Friday, August 23, 2019 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 31 May 2019 01.25 AM

ദക്ഷിണാഫ്രിക്കയില്‍ 50% വനിതാമന്ത്രിമാരുമായി രാമഫോസ സര്‍ക്കാര്‍

uploads/news/2019/05/311666/in5.jpg

ജൊഹാനസ്‌ബര്‍ഗ്‌: പകുതി മന്ത്രിസ്‌ഥാനങ്ങളില്‍ സ്‌ത്രീകളെ അവരോധിച്ച്‌ ദക്ഷിണാഫ്രിക്കയിലെ രാമഫോസ സര്‍ക്കാര്‍. മന്ത്രിമാരില്‍ രണ്ടുപേര്‍ ഇന്ത്യന്‍ വംശജര്‍.
ഈമാസം ആദ്യം നടന്ന തെരഞ്ഞെടുപ്പില്‍ 57.5 ശതമാനം പേരുടെ പിന്തുണയോടെയാണ്‌ പ്രസിഡന്റായി വീണ്ടും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ (എ.എന്‍.എസ്‌) നേതാവ്‌ സിറിള്‍ രാമഫോസ തെരഞ്ഞെടുക്കപ്പെട്ടത്‌. കാല്‍നൂറ്റാണ്ടിനിടെ രേഖപ്പെടുത്തിയ ഏറ്റവും ചെറിയ ഭൂരിപക്ഷത്തിലായിരുന്നു രാമഫോസെയുടെ പടിയേറ്റം. അതിനാല്‍ത്തന്നെ മുന്‍ സര്‍ക്കാരില്‍നിന്നു വ്യത്യസ്‌തമായി ക്യാബിനറ്റ്‌ മന്ത്രിമാരുടെ എണ്ണം 36-ല്‍നിന്ന്‌ 28 ആയി കുറച്ചിട്ടുമുണ്ട്‌. 28 മന്ത്രിമാരില്‍ പ്രവീണ്‍ ഗോര്‍ധന്‍, ഇബ്രാഹിം പട്ടേല്‍ എന്നിവരാണ്‌ ഇന്ത്യന്‍ സാന്നിധ്യം. കഴിഞ്ഞ സര്‍ക്കാരിലും ഇരുവരും അംഗങ്ങളായിരുന്നു. ജനുവരിയില്‍ പദ്‌മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചയാളാണു ഗോര്‍ധന്‍. അഴിമതിയാരോപണങ്ങളില്‍ കളങ്കിതനായി പുറത്താക്കപ്പെട്ട ജേക്കബ്‌ സുമയുടെ പിന്‍ഗാമിയായി കഴിഞ്ഞ വര്‍ഷമാണു രാമഫോസ പ്രസിഡന്റ്‌പദത്തിലെത്തിയത്‌.

Ads by Google
Friday 31 May 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW